KERALA

രാഹുലിനെ അയോഗ്യനാക്കും? നിയമോപദേശം തേടുമെന്ന് സ്പീക്കർ

രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് മോശം സന്ദേശം നൽകുന്നുവെന്ന് സ്പീക്കർ എ.എൻ. ഷംസീർ.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം:മൂന്നാം വട്ടവും ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ‌യ്‌ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ. രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് മോശം സന്ദേശം നൽകുന്നുവെന്നും, ആയതിനാൽ അയോഗ്യനാക്കുന്നതിൽ നിയമപദേശം തേടുമെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.

ഇന്ന് രാവിലെയാണ് പത്തനംതിട്ട സ്വദേശിയുടെ പരാതിയിൽ രാഹുലിനെ പാലക്കാട് വച്ച് എസ്ഐടി അറസ്റ്റ് ചെയ്തതത്. പുലർച്ചെ 12.30ഓടു കൂടിയാണ് രാഹുലിനെ പാലക്കാട്ടെ കെപിഎം ഹോട്ടലിൽ വച്ച് എസ്ഐടി കസ്റ്റഡിയിലെടുത്തത്. ഗർഭച്ഛിദ്രം, നിർബന്ധിത ഗർഭച്ഛിദ്രം, ബലാത്സംഗം, പെൺകുട്ടിയുടെ പിതാവിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തൽ, തുടങ്ങിയവയാണ് പെൺകുട്ടി ജി. പൂങ്കുഴലി ഐപിഎസിന് നൽകിയ പരാതിയിൽ പറയുന്നത്.

കുടുംബപ്രശ്നങ്ങളാണ് യുവതിയെ രാഹുലുമായി സൗഹൃദത്തിലാക്കാൻ കാരണമായത്. സോഷ്യൽമീഡിയ വഴി പരിചയപ്പെട്ടതിന് പിന്നാലെ നേരിൽ കാണണമെന്ന് പറഞ്ഞ് രാഹുൽ ഹോട്ടൽ റൂമിലേക്ക് വിളിച്ചുവരുത്തുകയും പിന്നാലെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നും യുവാതി നൽകിയ പരാതിയിൽ പറയുന്നു. രാഹുൽ ചതിച്ചുവെന്ന് മനസിലാക്കിയതോടെയാണ് യുവതി പരാതി നൽകിയത്.

SCROLL FOR NEXT