ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചു; കൂട്ടത്തിൽ കൂട്ടാൻ കൊള്ളാത്തവനെതിരെ പാർട്ടി നടപടി എടുത്തിട്ടുണ്ട്: കെ. മുരളീധരൻ

തെറ്റ് ചെയ്തെന്ന് വ്യക്തമായി. അതുകൊണ്ടാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്ന് മുരളീധരൻ പറഞ്ഞു.
ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട  സമയത്ത് പ്രയോഗിച്ചു;  കൂട്ടത്തിൽ കൂട്ടാൻ കൊള്ളാത്തവനെതിരെ പാർട്ടി നടപടി എടുത്തിട്ടുണ്ട്: കെ. മുരളീധരൻ
Published on
Updated on

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് കെ. മുരളീധരൻ. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട് എന്നായിരുന്നു മുരളീധരൻ്റെ പ്രതികരണം. കൂട്ടത്തിൽ നിർത്താൻ കൊള്ളാത്തവനാണ് എന്ന് മനസിലായി. അതുകൊണ്ടാണ് പാർട്ടി പുറത്താക്കിയത്. ഇനി ബാക്കി കാര്യങ്ങൾക്കൊന്നും ഞങ്ങൾക്ക് ഉത്തരവാദിത്തം ഇല്ല. തെറ്റ് ചെയ്തെന്ന് വ്യക്തമായി. അതുകൊണ്ട് പുറത്താക്കി. അതിനെ കുറിച്ച് കൂടുതൽ ഒന്നു പറയാൻ ഇല്ല.

ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട  സമയത്ത് പ്രയോഗിച്ചു;  കൂട്ടത്തിൽ കൂട്ടാൻ കൊള്ളാത്തവനെതിരെ പാർട്ടി നടപടി എടുത്തിട്ടുണ്ട്: കെ. മുരളീധരൻ
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ്: "ലോകം കേൾക്കാത്ത നിലവിളി ദൈവം കേട്ടു"; ഫേസ്ബുക്ക് പോസ്റ്റുമായി ആദ്യ പരാതിക്കാരി

വടക്കൻ പാട്ടിൽ പറഞ്ഞ പോലെ ഒതേനൻ ചാടാത്ത മതിലുകളില്ലെന്നാണ്, ഇനി രാഹുൽ ജയിൽ ചാടിയാലും ഞങ്ങൾ ഉത്തരവാദി അല്ല. തെറ്റുകാരനെ ന്യായീകരിക്കില്ല. തെറ്റ് കണ്ടാൽ ശിക്ഷിക്കും. അതാണ് പാർട്ടിയുടെ നയം. സ്വർണം കട്ടവരേയും സ്ത്രീ ലമ്പടന്മാരേയും ഞങ്ങൾ ഒരു കാലത്തും പ്രോത്സാഹിപ്പിക്കാറില്ല. രാഹുലിനെതിരെ പാർട്ടി എടുത്ത നടപടി ശരിയായിരുന്നു എന്ന് ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു.

ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട  സമയത്ത് പ്രയോഗിച്ചു;  കൂട്ടത്തിൽ കൂട്ടാൻ കൊള്ളാത്തവനെതിരെ പാർട്ടി നടപടി എടുത്തിട്ടുണ്ട്: കെ. മുരളീധരൻ
രാഹുലിന് മേൽ പിടിമുറുക്കാൻ എസ്ഐടി; ആദ്യം രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തും

ഇന്ന് രാവിലെയോടെയാണ് മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്തനംതിട്ട എആർ ക്യാമ്പിൽ വച്ച് രാഹുലിൻ്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. പുലർച്ചെ 12.30ഓടു കൂടിയാണ് രാഹുലിനെ പാലക്കാട്ടെ കെപിഎം ഹോട്ടലിൽ വച്ച് എസ്ഐടി കസ്റ്റഡിയിലെടുത്തത്. ഗർഭച്ഛിദ്രം, നിർബന്ധിത ഗർഭച്ഛിദ്രം, ബലാത്സംഗം, പെൺകുട്ടിയുടെ പിതാവിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തൽ, തുടങ്ങിയവയാണ് പെൺകുട്ടി ജി. പൂങ്കുഴലി ഐപിഎസിന് നൽകിയ പരാതിയിൽ പറയുന്നത്.

Related Stories

"ആഹാരത്തിന് രാഷ്ട്രീയമില്ല, ഭക്ഷണം ആര് കൊടുത്താലും വിഷയമല്ല"; പൊതിച്ചോറ് വിവാദത്തില്‍ മലക്കംമറിഞ്ഞ് ആരോഗ്യമന്ത്രി
മന്ത്രി കെ. മുരളീധരൻ
വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവ്: മുഖ്യമന്ത്രിക്കെതിരെ സ്പീക്കർ, സതീശനൊപ്പം ഉറച്ച് മുരളീധരൻ, സർക്കാരിൻ്റെ കൂട്ടുത്തരവാദിത്തം പോയെന്ന് എ.കെ. ബാലൻ
"സ്വർണക്കൊള്ള കേസിൽ 
ദേവസ്വം ബോർഡ് അംഗത്തിൻ്റെ പങ്ക് അന്വേഷിക്കണം"; എസ്ഐടിക്ക് കത്ത് നൽകി കെ. മുരളീധരൻ
News Malayalam 24x7
newsmalayalam.com