KERALA

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എ. സന്തോഷ് കുമാർ സ്പെഷ്യൽ പ്രോസിക്യൂട്ടറാകും

കേസിലെ ഒമ്പതാം പ്രതിക്ക് ജാമ്യം കിട്ടാനായി അനുകൂല നിലപാട് എടുത്തു എന്ന് ആരോപിച്ച് പ്രോസിക്യൂട്ടറായിരുന്ന ഗീനാകുമാരിയെ നീക്കിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി മുൻ ഗവൺമെൻ്റ് പ്ലീഡർ എ. സന്തോഷ് കുമാറിനെ നിയമിച്ചു. കേസിലെ ഒമ്പതാം പ്രതിക്ക് ജാമ്യം കിട്ടാനായി അനുകൂല നിലപാട് എടുത്തു എന്ന് ആരോപിച്ച് പ്രോസിക്യൂട്ടറായിരുന്ന ഗീനാകുമാരിയെ നീക്കിയിരുന്നു. ഇതിനുപിന്നാലെയാണ് എ. സന്തോഷ് കുമാറിനെ നിയമിച്ച് കൊണ്ട് ഉത്തരവിറക്കിയത്.

കേസിലെ ഒമ്പതാം പ്രതിയും സിപിഐഎം പ്രവർത്തകനുമായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചിരുന്നു. 27 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷമാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിക്കുന്നത്. ജാമ്യം ലഭിക്കാനായി ഗീന കുമാരി അനുകൂല നിലപാട് സ്വീകരിച്ചു എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

SCROLL FOR NEXT