"പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്നു"; ഇ.ഡിയെ ആക്രമിച്ച കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും

ഗീന കുമാരിയെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് നീക്കി രണ്ട് മണിക്കൂറിനുള്ളിൽ ഉത്തരവ് ഇറക്കുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.
"പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്നു"; ഇ.ഡിയെ ആക്രമിച്ച കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും
Published on
Updated on

തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിയായ എസ്എഫ്ഐ നേതാവിന് ജാമ്യം കിട്ടാനായി അനുകൂല നിലപാട് എടുത്ത പ്രോസിക്യൂട്ടറെ ഉടൻ നീക്കും. ഗീന കുമാരിയെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് നീക്കി രണ്ട് മണിക്കൂറിനുള്ളിൽ ഉത്തരവ് ഇറക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

കേസിലെ ഒമ്പതാം പ്രതിയും സിപിഐഎം പ്രവർത്തകനുമായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചിരുന്നു. 27 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷമാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിക്കുന്നത്.

"പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്നു"; ഇ.ഡിയെ ആക്രമിച്ച കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും
'പാലക്കാട് അല്ല, ഇനി വയനാട്ടിലേക്ക്'; ആരോഗ്യമന്ത്രിയെ തിരുത്തിയ ഡിഎംഒയ്ക്ക് സ്ഥലംമാറ്റം

കഴിഞ്ഞ മാസം 27നാണ് സംഭവം നടന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ ഇ.ഡി നടത്തിയ റെയ്ഡിന് ശേഷം മടങ്ങിയ ഉദ്യോഗസ്ഥരെയും അവരുടെ വാഹനത്തെയും സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് ആക്രമിച്ചത്. കണ്ടാൽ അറിയാവുന്ന 300 പേർക്കെതിരെ മ്യൂസിയം പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.

News Malayalam 24x7
newsmalayalam.com