കോഴിക്കോട്: അത്തോളിയിൽ പനയിൽ നിന്നും വീണ യുവാവിന് ദാരുണാന്ത്യം. അന്നശ്ശേരി സ്വദേശി സുബീഷ് (37) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ തെരുവത്ത്ക്കടവ് ഒറവിൽ പനങ്കായ പറിക്കുന്നതിനിടെ പനയിൽ നിന്നും വീഴുകയായിരുന്നു. പനങ്കായ പറിക്കാൻ കയറിയപ്പോഴായിരുന്നു അപകടം.
സുബീഷിനെ ഉടനെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അത്തോളി പൊലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.