കോഴിക്കോട്: കോഴിക്കോട് പനങ്ങാട് സ്ഥാനാർഥികളുടെ ആഹ്ലാദപ്രകടനത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. വട്ടോളി സ്വദേശിയായ സന്ദീപ് ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കേറ്റ് ചികിത്സയിലാണ്.
പനങ്ങാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ ജയിച്ച സ്ഥാനാർഥിയുടെ ആഹ്ലാദപ്രകടനത്തിടെയായിരുന്നു അപകടം. പടക്കം ഇരുചക്ര വാഹനത്തിൽ വന്നു വീണതാണ് അപകട കാരണമെന്നാണ് നിഗമനം. പൊട്ടിത്തെറിച്ചയുടൻ സ്കൂട്ടറിന് തീപിടിക്കുകയായിരുന്നു. ഫയർ ഫോഴ്സ് എത്തിയാണ് പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.