വൈക്കത്ത് നിന്നും ഫയർ ഫോഴ്സ് എത്തി ഷിബുവിൻ്റെ മൃതദേഹം താഴെ ഇറക്കുന്നു. Source: News Malayalam 24x7
KERALA

തലയോലപ്പറമ്പിൽ കരിക്കിടാനായി കയറിയ യുവാവ് തെങ്ങിന് മുകളിൽ മരിച്ചനിലയിൽ

മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലയോലപ്പറമ്പ് പൊലീസ് മേൽനടപടി സ്വീകരിച്ചു.

Author : ന്യൂസ് ഡെസ്ക്

തലയോലപ്പറമ്പ്: കോട്ടയം തലയോലപ്പറമ്പിൽ തെങ്ങിൽ കയറിയ യുവാവിനെ തെങ്ങിന് മുകളിൽ മരിച്ചനിലയിൽ കണ്ടെത്തി. വടയാർ തേവലക്കാട് ആണ് സംഭവം. വൈക്കം ഉദയനാപുരം ഇരുമ്പൂഴിക്കര സ്വദേശി ഷിബു (46) ആണ് മരിച്ചത്.

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്. ഏറെ നേരം കഴിഞ്ഞും യുവാവ് താഴെ ഇറങ്ങി വരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തെങ്ങിന് മുകളിൽ ഓല മടലുകൾക്കിടയിൽ കിടക്കുന്നത് കാണുന്നത്.

വൈക്കത്ത് നിന്നും ഫയർ ഫോഴ്സ് എത്തി മൃതദേഹം താഴെ ഇറക്കുകയായിരുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലയോലപ്പറമ്പ് പൊലീസ് മേൽനടപടി സ്വീകരിച്ചു.

SCROLL FOR NEXT