KERALA

"നീട്ടിയ കൈകളിലേക്ക് ഒരു മിഠായി നൽകിയാല്‍ തകരുന്ന ഒരു ഗോപുരവും ഇവിടെയില്ല, നിരുപാധികം മാപ്പ് പറയണം"; വി. മുരളീധരനെതിരെ ശിവന്‍കുട്ടിയും റഹീമും

കുട്ടികളോട് കാണിച്ച വിവേചനം ഒരുതരത്തിലും പൊറുക്കാനാവില്ലെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കട്ടേള ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് മിഠായി ബെഞ്ചില്‍ കുടഞ്ഞിട്ടു കൊടുത്ത കഴക്കൂട്ടം എംഎല്‍എ വി. മുരളീധരന്റെ നടപടിക്കെതിരെ മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും എ. എ. റഹീം എംപിയും. മുരളീധരന്റേത് തരംതാണതും വിവേചനപരവുമായ നടപടിയാണെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.

'മുരളീധരന്റേത് തരംതാണതും വിവേചനപരവുമായ നടപടിയാണ്. വിദ്യാര്‍ഥികളെ അവഹേളിക്കാന്‍ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നു? മേശപ്പുറത്തേക്ക് മിഠായി തട്ടിയിട്ട് എടുത്തു കഴിക്കാന്‍ ആവശ്യപ്പെട്ടത് മനുഷ്യത്വമില്ലായ്മ. ഇത്തരം പ്രവൃത്തികള്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല,' വി. ശിവന്‍കുട്ടി പറഞ്ഞു.

മന്ത്രി കെ.എ. തുളസിയെയും മുന്‍ മന്ത്രി വിമര്‍ശിച്ചു. മന്ത്രി ഉണ്ടായിട്ടും ധിക്കാരപരമായ നടപടിയെ തടയാനോ തിരുത്താനോ തയ്യാറായില്ല. നിശബ്ദമായി നോക്കി നിന്നത് അതീവ ഗുരുതരമായ വീഴ്ചയാണ്. കുട്ടികളോട് കാണിച്ച വിവേചനം ഒരുതരത്തിലും പൊറുക്കാനാവില്ലെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.

'വി. മുരളീധരന്‍ മാപ്പുപറയണമെന്ന് സംഭവത്തില്‍ പ്രതികരിച്ച് എംപി എ.എ. റഹീം പറഞ്ഞു. 'നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാല്‍ തകര്‍ന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റര്‍ എംഎല്‍എ' എന്നായിരുന്നു റഹീമിന്റെ പ്രതികരണം.

'മനസ്സില്‍ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്? അവര്‍ മിടുക്കരായ കുട്ടികളാണ്. എല്ലാവര്‍ക്കും പ്രിയപ്പെട്ടവര്‍' ആ കുട്ടികളോടും കേരളത്തോടും വി.മുരളീധരന്‍ എംഎല്‍എ നിരുപാധികം മാപ്പ് പറയണം എന്നും എ.എ.റഹീം പറഞ്ഞു.

സ്‌കൂള്‍ പ്രവേശനോത്സവത്തിനിടെയാണ് ട്രൈബല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് കഴക്കൂട്ടം എംഎല്‍എ മിഠായി ഡെസ്‌കില്‍ കുടഞ്ഞിട്ടു കൊടുത്തത്. കട്ടേല അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം.

കുട്ടികളുടെ കയ്യിലേക്ക് നല്‍കാതെ മേശപ്പുറത്ത് തട്ടിയിട്ടശേഷം എടുത്ത് കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പട്ടികജാതി-പട്ടികവര്‍?ഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസിയുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. ഉദ്ഘാടകയായാണ് മന്ത്രി കെ.എ. തുളസി സ്‌കൂളില്‍ എത്തിയത്.

SCROLL FOR NEXT