Source: News Malayalam 24x7
KERALA

വയനാട്ടിലെ ആദ്യ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി; എൻ.വി. പ്രകൃതി ബത്തേരിയിൽ സ്ഥാനാർഥി

ബത്തേരി നിയോജക മണ്ഡലത്തിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി മത്സരിക്കും...

Author : ന്യൂസ് ഡെസ്ക്

വയനാട്: വയനാട്ടിലെ ആദ്യ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. ബത്തേരി നിയോജക മണ്ഡലത്തിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി മത്സരിക്കും. നൂൽപ്പുഴ നായ്ക്കട്ടിയിലെ തേർവയൽ ഉന്നതിയിലെ എൻ.വി. പ്രകൃതിയാണ് മത്സരിക്കുന്നത്. ഇന്ന് ചേർന്ന കൺവെൻഷനിലാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും കവിയുമാണ് പ്രകൃതി. പണിയ വിഭാഗത്തിൽപ്പെട്ട ട്രാൻസ്ജെൻഡറാണ്.

SCROLL FOR NEXT