അപകടമുണ്ടായ മാലിന്യ സംസ്കരണ പ്ലാൻ്റ്  
KERALA

ശുചീകരണത്തിനിടെ മാലിന്യ സംസ്കരണ പ്ലാൻ്റിൽ അപകടം; മലപ്പുറത്ത് 3 അതിഥി തൊഴിലാളികൾക്ക് ദാരുണാന്ത്യം

ബിഹാർ അസം സ്വദേശികളായ വികാസ് കുമാർ(29),സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവർക്ക് ആണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: അരീക്കോട് കളപ്പാറയിൽ മാലിന്യ സംസ്കരണ യൂണിറ്റിലുണ്ടായ അപകടത്തിൽ മൂന്ന് അതിഥി തൊഴിലാളികൾക്ക് ദാരുണാന്ത്യം. ബിഹാർ അസം സ്വദേശികളായ വികാസ് കുമാർ(29),സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവർക്ക് ആണ് മരിച്ചത്.

അരീക്കോട് ഊർങ്ങാട്ടിരി പഞ്ചായത്തിലെ കളപ്പാറയിൽ പ്രവർത്തിക്കുന്ന കോഴി മാലിന്യ സംസ്കരണ പ്ലാന്റിലാണ് അപകടം ഉണ്ടായത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പ്ലാന്റിലെ ഒരു ടാങ്കിൽ തൊഴിലാളികൾ അകപ്പെട്ട് പോവുകയായിരുന്നു.

ആദ്യം ടാങ്കിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു മറ്റ് തൊഴിലാളികൾ. മഞ്ചേരി മെഡിക്കൽ കോളജിലാണ് മൃതദേഹങ്ങൾ.

SCROLL FOR NEXT