Source: FB
KERALA

രാഹുലിനെതിരെ ഉചിതമായ സമയത്ത് നടപടി ഉണ്ടാകും, കെപിസിസിക്ക് നടപടി ക്രമങ്ങൾ പാലിക്കണം: സണ്ണി ജോസഫ്

കോൺഗ്രസിലെ 25 മുതിർന്ന നേതാക്കളുമായി ആലോചിച്ചു തീരുമാനം എടുക്കുമെന്ന് സണ്ണി ജോസഫ്

Author : ന്യൂസ് ഡെസ്ക്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉചിതമായ സമയത്ത് നടപടി ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. പരാതി ഉയർന്നപ്പോൾ കോൺഗ്രസ് പാർട്ടി നടപടി സ്വീകരിച്ചു. നടപടി എടുക്കുമ്പോൾ നടപടി ക്രമങ്ങൾ പാലിക്കണം. കെപിസിസി നടപടി സ്വീകരിക്കുന്നത് അങ്ങനെയാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

കോൺഗ്രസിലെ 25 മുതിർന്ന നേതാക്കളുമായി ആലോചിച്ചു തീരുമാനം എടുക്കും. എഐസിസിയുമായി ആലോചിക്കണം. എന്റെ മുമ്പിൽ പരാതി വന്നപ്പോൾ ഡിജിപിക്ക് കൈമാറിയെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. നടപടി സ്വീകരിക്കാൻ സമയം ആയിട്ടില്ല. മാധ്യമ വാർത്തകൾക്കനുസരിച്ച് നടപടിയെടുക്കാൻ തനിക്ക സാധിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

SCROLL FOR NEXT