മാർട്ടിൻ 
KERALA

നടിയെ ആക്രമിച്ച കേസ്: "സോഷ്യല്‍മീഡിയയില്‍ തെറ്റായ വിവരങ്ങളും അധിക്ഷേപവും"; വ്യക്തിഹത്യക്കെതിരെ പരാതി നല്‍കി നടി

ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ വീഡിയോയിലൂടെ വസ്തുതാ വിരുദ്ധതയും വ്യക്തിവിവരങ്ങളും പങ്കുവെക്കുന്നുവെന്നും അതിജീവിത

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെയുള്ള അധിക്ഷേപത്തിൽ പരാതിയുമായി നടിയെ ആക്രമിച്ച കേസിലെ അതിജീവിത. സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്നും വ്യക്തി വിവരങ്ങൾ ഉൾപ്പെടെ പങ്കുവെക്കുന്നെന്നുമാണ് അതിജീവിതയുടെ പരാതി. സൈബർ ആക്രമണത്തിനെതിരായ പരാതിയിൽ ഉടൻ കേസെടുക്കും.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ അതിജീവിത സൈബർ ആക്രമണവും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അതിജീവിതയെ അധിക്ഷേപിച്ചവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോയിൽ വസ്തുതാ വിരുദ്ധതയും വ്യക്തിവിവരങ്ങളും പങ്കുവെക്കുന്നുവെന്നും അതിജീവിത ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നൽകി.

രണ്ടാം പ്രതി മാർട്ടിൻ പങ്കുവച്ച വീഡിയോ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്തുന്നതിനെതിരെ നടപടിയെടുക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. അധിക്ഷേപിച്ചവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ച് വരികയാണ്.

SCROLL FOR NEXT