അഞ്ജലി നായർ, വീണാ നായർ, ലക്ഷ്മി പ്രിയ 
KERALA

താരങ്ങളെ കളത്തിലിറക്കി ട്വന്റി 20: നടി അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ

മാറ്റങ്ങളുടെ ഭാഗമാകുന്നു എന്ന് വീണാ നായർ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: താരങ്ങളെ കളത്തിലിറക്കി ട്വന്റി 20യുടെ അതിനിർണായക നീക്കം. നടി വീണാ നായർ ഏറ്റുമാനൂരിലും അഞ്ജലി നായർ തൃപ്പൂണിത്തുറയിലും മത്സരിക്കും. പെരുമ്പാവൂരിൽ നടി ലക്ഷ്മി പ്രിയ സ്ഥാനാർഥിയാകും. അങ്കമാലി നിയോജക മണ്ഡലത്തിൽ റിയാലിറ്റി ഷോ, സോഷ്യൽ മീഡിയ താരം പ്രോമി കുര്യാക്കോസ് മത്സരിക്കും.

ആദ്യമായാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് എന്ന് അഞ്ജലി നായർ പ്രതികരിച്ചു. ഒരു പാർട്ടിയിലും അംഗത്വം ഇല്ലെന്നും പത്ത് വർഷമായി ബിജെപി വേദികളിൽ സജീവമാണെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. എസ്എഫ്ഐ യിൽ കോളേജ് യൂണിയൻ ചെയർ പേഴ്സൻ ആയിരുന്നു എന്നും ഇപ്പോൾ മാറ്റങ്ങളുടെ ഭാഗമാകുന്നു എന്നും ആണ് വീണാ നായർ പ്രതികരിച്ചത്.

താരങ്ങൾക്ക് പുറമെ മറിയ ഉമ്മന്റെ ഭർത്താവ് ഡോ.വർഗീസ് ജോർജ് കൊടുങ്ങല്ലൂരിൽ ട്വിന്റി 20 ടിക്കറ്റിൽ കളത്തിലിറങ്ങുന്നുണ്ട്.

SCROLL FOR NEXT