KERALA

പൊലീസ് സ്റ്റേഷനില്‍ കയറി ഭീഷണി; ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തില്‍ അതിക്രമം, ദൃശ്യങ്ങള്‍ പുറത്ത്

സ്റ്റേഷന് ഉള്ളിലേക്ക് കടന്ന് സെല്ലില്‍ ഉണ്ടായിരുന്ന രാജന്‍ ജോസഫിനെ ഭീഷണിപ്പെടുത്തുന്നതും പോലീസ് വാഹനം തടയുന്നതും ദൃശ്യങ്ങളില്‍ കാണാം

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തില്‍ അടൂര്‍ പോലീസ് സ്റ്റേഷനില്‍ നടത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ജൂലൈയില്‍ യൂട്യൂബ് രാജന്‍ ജോസഫിനെ അറസ്റ്റ് ചെയ്തു സ്റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. സ്റ്റേഷന് ഉള്ളിലേക്ക് കടന്ന് സെല്ലില്‍ ഉണ്ടായിരുന്ന രാജന്‍ ജോസഫിനെ ഭീഷണിപ്പെടുത്തുന്നതും പോലീസ് വാഹനം തടയുന്നതും ദൃശ്യങ്ങളില്‍ കാണാം.

ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ അപകീര്‍ത്തികരമായ രീതിയില്‍ വീഡിയോ ചെയ്‌തെന്ന പരാതിയിലായിരുന്നു യൂട്യൂബര്‍ രാജന്‍ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്ത് അടൂര്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നത്. സ്റ്റേഷനില്‍ കാത്തുനിന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിലുള്ള സംഘം രാജന്‍ ജോസഫിനെ മര്‍ദിച്ചു. തുടര്‍ന്ന് പോലീസ് സ്റ്റേഷന് ഉള്ളില്‍ കയറി സെല്ലില്‍ ഉണ്ടായിരുന്ന പ്രതിയെ ശ്രീനാദേവി കുഞ്ഞമ്മ ഭീഷണിപ്പെടുത്തി. പോലീസുകാരുടെ സാന്നിധ്യത്തില്‍ ആയിരുന്നു ഭീഷണി.

ശ്രീനാദേവി കുഞ്ഞമ്മക്കും സംഘത്തിനും പോലീസ് ഒത്താശ ചെയ്യുന്നു എന്നാണ് സിപിഐഎം ആരോപണം. സംഘര്‍ഷത്തില്‍ പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. ദൃശ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും പോലീസ് ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

SCROLL FOR NEXT