അടൂർ പ്രകാശ് Source: News Malayalam 24x7
KERALA

ആരുടെ വോട്ട് കിട്ടിയാലും വാങ്ങും; അതിപ്പോൾ ജമാഅത്തെ ഇസ്ലാമിയുടേതാണോ എന്നൊന്നും നോക്കില്ല: അടൂർ പ്രകാശ്

അവസാനനിമിഷം വരെ സ്വർണക്കൊള്ളയെ കുറിച്ച് സംസാരിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഒരു ജീവൻ മരണ പോരാട്ടമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ആരുടെ വോട്ട് കിട്ടിയാലും വാങ്ങുമെന്നും, അതിപ്പോൾ ജമാഅത്തെ ഇസ്ലാമിയുടേതാണോ അല്ലയോ എന്ന് നോക്കാറില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ എവിടെ ഉണ്ട് എന്ന് അറിയാവുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണ്. പക്ഷേ അറസ്റ്റ് ചെയ്യില്ല. സ്വർണക്കൊള്ള ചർച്ചയാകും എന്നതിനാലാണ് അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നും അടൂർ പ്രകാശ് വിമർശിച്ചു.

ആഭ്യന്തരവകുപ്പിനെ സംബന്ധിച്ചിടത്തോളം ഉടനെ പ്രതിയെ പിടിക്കേണ്ട എന്നാണ് തീരുമാനം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നീക്കം നടത്തുന്നത്. തെരഞ്ഞെടുപ്പ് കഴിയും വരെ ഇവിടെ ഒന്നും നടക്കില്ല. അവസാനനിമിഷം വരെ സ്വർണക്കൊള്ളയെ കുറിച്ച് സംസാരിക്കുമെന്നും തെരഞ്ഞെടുപ്പ് ഫലം അനുകൂലമാകുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. റിനിക്ക് നേരെ ഉണ്ടായ വധഭീഷണി അന്വേഷിക്കേണ്ടത് താനല്ലെന്നും, താനാരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

SCROLL FOR NEXT