KERALA

"ഷാളിട്ട് സ്വീകരിച്ച ചിത്രം ഉണ്ടെങ്കിൽ പുറത്തുവിടട്ടെ"; ബിജെപിയെ വെല്ലുവിളിച്ച് ഐഷാ പോറ്റി

താൻ പല പാർട്ടിക്കാരോടും ചർച്ച നടത്തിയിട്ടുണ്ടെന്ന് നേരത്തെ പറഞ്ഞതാണ് എന്നും ഐഷാ പോറ്റി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കൊല്ലം:  ബിജെപി നേതാവിൻ്റെ ആരോപണം നിഷേധിച്ച് കോൺഗ്രസ് നേതാവ് ഐഷാ പോറ്റി. ബിജെപി നേതാവ് വയ്ക്കൽ സോമൻ പറഞ്ഞത് പച്ചക്കള്ളമാണ്. ഷാളിട്ട് സ്വീകരിച്ച ചിത്രം ഉണ്ടെങ്കിൽ പുറത്ത് വിടട്ടെ എന്ന് വെല്ലുവിളിക്കുന്നു എന്നും ഐഷാ പോറ്റി പറഞ്ഞു. സിപിഐഎം വിട്ട സമയത്ത് പല പാർട്ടിക്കാരോടും താൻ ചർച്ച നടത്തിയിട്ടുണ്ടെന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്നും അവർ വ്യക്തമാക്കി.

കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വയ്ക്കൽ സോമൻ ആണ് ഐഷാ പോറ്റിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.  ഐഷാ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയിട്ടുണ്ടെന്നും തിരുവനന്തപുരത്ത് വെച്ചായിരുന്നു ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയെന്നുമായിരുന്നു സോമൻ വെളിപ്പെടുത്തിയത്. കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ തൻ്റെ കയ്യിലുണ്ടെന്നും സോമൻ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ചിത്രങ്ങൾ പുറത്തുവിടുമെന്നും വയ്ക്കൽ സോമൻ ഭീഷണിപ്പെടുത്തിയിരുന്നു. ഈശ്വര വിശ്വാസിയായിരുന്ന ഐഷാ പോറ്റിയെ നിരീശ്വരവാദിയാക്കിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും സോമൻ പറഞ്ഞിരുന്നു.

SCROLL FOR NEXT