ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തി, പ്രചാരണ സമയത്ത് ചിത്രങ്ങൾ പുറത്തുവിടും; ഐഷാ പോറ്റിക്കെതിരെ ഭീഷണിയുമായി ബിജെപി നേതാവ്

ഈശ്വര വിശ്വാസിയായിരുന്ന ഐഷാ പോറ്റിയെ നിരീശ്വരവാദിയാക്കിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും കുറ്റപ്പെടുത്തലുണ്ട്.
ഐഷാ പോറ്റിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി
Source: Social Media
Published on
Updated on

കൊല്ലം: ഐഷാ പോറ്റിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി.  ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയിട്ടുണ്ടെന്നും തിരുവനന്തപുരത്ത് വെച്ചായിരുന്നു ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയെന്നും വെളിപ്പെടുത്തി ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വയ്ക്കൽ സോമൻ രംഗത്തുവന്നു. കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ തന്റെ കയ്യിലുണ്ടെന്നും സോമൻ പറയുന്നു.

ഐഷാ പോറ്റിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി
പറവൂർ ഉൾപ്പെടെയുള്ള സീറ്റുകളിൽ മത്സരിക്കും; സിപിഐഎമ്മുമായി സീറ്റ് വെച്ച് മാറില്ലെന്ന് സിപിഐ

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ചിത്രങ്ങൾ പുറത്തുവിടുമെന്നും ബിജെപി നേതാവ് ഭീഷണി ഉയർത്തി. ഈശ്വര വിശ്വാസിയായിരുന്ന ഐഷാ പോറ്റിയെ നിരീശ്വരവാദിയാക്കിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും കുറ്റപ്പെടുത്തലുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com