ആലപ്പുഴ: ഗൺമാൻമാരുടെ 'രക്ഷാപ്രവർത്തന കേസി'ൽ പ്രതികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും എതിരെ ഗുരുതരപരാമർശവുമായി എസ്ഐടി റിപ്പോർട്ട്. കോടതിക്ക് മുന്നിലെത്തിയ തെളിവുകൾ പോലും ഉന്നത ഉദ്യോഗസ്ഥർ കൂട്ടുനിന്ന് നശിപ്പിച്ചെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പ്രതികൾ ഉന്നതതല ബന്ധമുള്ളവർ, പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ നീതി നിർവഹണം തടസപ്പെടും എന്നും എസ്ഐടി കോടതിയെ അറിയിച്ചു. നവകേരള ബസിന് നേരെ കല്ലേറുണ്ടായി എന്ന് പ്രതികൾ പറഞ്ഞത് കള്ളമെന്നും എസ്ഐടി പറയുന്നു.
അതേസമയം, കേസിൽ പിണറായി വിജയൻ്റെ ഗൺമാൻമാർ ഉൾപ്പെടെ ഉള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയി പരിഗണിക്കും. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ വിശദമായ വാദം കേൾക്കുന്നത്. പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ നീതി നിർവഹണം തടസപ്പെടുമെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. അഞ്ച് പ്രതികളും സംസ്ഥാനം വിട്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
2023 ഡിസംബറിന് ആലപ്പുഴയില്‍, നവ കേരള സദസ് ബസിന് കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിൽ ഗൺമാൻമാർക്ക് വീഴ്ച സംഭവിച്ചെന്ന് എസ്ഐടി സ്ഥിരീകരിച്ചിരുന്നു.