ആലപ്പുഴ: രക്ഷാപ്രവർത്തനക്കേസിൽ പ്രതികളായ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥർക്കും മുൻകൂർ ജാമ്യം. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി.എം. വർഗീസാണ് വിധി പറഞ്ഞത്. പിണറായിയുടെ ഗൺമാൻ അനിൽകുമാർ അടക്കം അഞ്ച് പ്രതികളാണ് കേസിലുള്ളത്.
സുരക്ഷ ഉദ്യോഗസ്ഥരായ എസ്. സന്ദീപ് , വിപിൻ അരുൺ, ഷൈജു എന്നിവരാണ് മറ്റു പ്രതികൾ. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് - കെഎസ്‌യു നേതാക്കളെയാണ് തല്ലിച്ചതച്ചത്. എ.ഡി.തോമസ് എംഎൽഎ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവർക്കാണ് ക്രൂര മർദനമേറ്റത്.
കേസിലെ പ്രതികൾക്കെതിരെ ആദ്യ അന്വേഷണ സംഘം ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. എസ്ഐടി രൂപീകരിച്ച ശേഷം പ്രതികൾക്കെതിരെ നരഹത്യശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രതികൾ ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.