കേരള ഹൈക്കോടതി Source: News Malayalam 24x7
KERALA

"എല്ലാ ഭാര്യമാരെയും തുല്യമായി പരിഗണിക്കണം"; ബഹുഭാര്യത്വത്തിൽ ഹൈക്കോടതി

എല്ലാ ഭാര്യമാരോടും നീതി പുലർത്തുക എന്നത് സ്നേഹത്തിലും വാത്സല്യത്തിലും മാത്രമുള്ള തുല്യതയല്ല. പരിപാലനത്തിനുള്ള തുല്യത കൂടിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ഇസ്ലാം നിയമപ്രകാരം പുരുഷന്മാർക്ക് ബഹുഭാര്യത്വം അനുവദിക്കുന്നത് അസാധാരണ സാഹചര്യങ്ങളിൽ മാത്രമെന്ന് ഹൈക്കോടതി. എല്ലാ ഭാര്യമാരെയും തുല്യമായി പരിഗണിക്കണമെന്ന കർശന നിർദേശം ഇസ്ലാമിക നിയമം നൽകുന്നുണ്ട്. എല്ലാ ഭാര്യമാരോടും നീതി പുലർത്തുക എന്നത് സ്നേഹത്തിലും വാത്സല്യത്തിലും മാത്രമുള്ള തുല്യതയല്ല. പരിപാലനത്തിനുള്ള തുല്യത കൂടിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

രണ്ടാം ഭാര്യയെ പരിപാലിക്കണമെന്നത് ചൂണ്ടിക്കാട്ടി ആദ്യ ഭാര്യയുടെ ജീവനാംശം ഒഴിവാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ആദ്യ ഭാര്യക്ക് ജീവനാംശം അനുവദിച്ച കുടുംബ കോടതി ഉത്തരവിനെതിരെ ഭർത്താവ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ നിരീഷണം.മക്കൾ സാമ്പത്തിക ശേഷിയുള്ളവരാണെങ്കിലും ഭർത്താവ് ജീവനാംശം നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

SCROLL FOR NEXT