കുട്ടിയുടെ അച്ഛൻ മനോജ്  
KERALA

ഏഴ് വയസുകാരന്റെ മുറിവുള്ള കയ്യില്‍ പ്ലാസ്റ്റര്‍ ഇട്ടു; പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് ആരോപണം

സ്ഥിതി വഷളായതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചുവെന്നും കുട്ടിയുടെ അച്ഛൻ മനോജ് പറയുന്നു

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം. കൊടുന്തറ സ്വദേശിയായ ഏഴ് വയസുകാരന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റ കുട്ടിയുടെ മുറിവുള്ള കയ്യിൽ പ്ലാസ്റ്റർ ഇട്ടു. ഇതേത്തുടർന്ന് പഴുപ്പും അസ്വസ്ഥതയും ഉണ്ടായി. സ്ഥിതി വഷളായതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചുവെന്നും കുട്ടിയുടെ അച്ഛൻ മനോജ് പറയുന്നു.

തുടർന്ന് കുടുംബം കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ കൈപ്പത്തിയുടെ ഉൾവശം പൂർണമായും പഴുത്ത നിലയിലായിലാണെന്ന് കണ്ടെത്തിയത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നാണ് അച്ഛൻ മനോജ് പറയുന്നത്. നിലവിൽ കുട്ടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

SCROLL FOR NEXT