Source: FB
KERALA

ലാലേട്ടൻ ഇപ്പോൾ അമ്മ പ്രസിഡൻ്റ് ആയിരുന്നെങ്കിൽ കഷ്ടപ്പെട്ടേനെ, അന്നും ഇന്നും അതിജീവിതയ്‌ക്കൊപ്പം: ബാബുരാജ്

ദിലീപിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് സംഘടന ആണ്. ഭരണത്തിൽ ഉള്ളവർ തീരുമാനിക്കട്ടെയെന്ന് ബാബുരാജ്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പമാണ് താനെന്ന് നടൻ ബാബുരാജ്. അന്നും ഇന്നും നിലപാടിൽ മാറ്റമില്ല, വിധിയെ മാനിക്കുന്നുവെന്നും ബാബുരാജ് പ്രതികരിച്ചു. വിധിയിൽ അഭിപ്രായം പറയാൻ താൻ ആളല്ലെന്നും ബാബുരാജ് പറഞ്ഞു. കോടതി വിധിക്ക് മുകളിൽ അല്ല അഭിപ്രായങ്ങൾ. ദിലീപിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് സംഘടന ആണ്. ഭരണത്തിൽ ഉള്ളവർ തീരുമാനിക്കട്ടെയെന്ന് ബാബുരാജ് കൂട്ടിച്ചേർത്തു.

ഈ സമയം അമ്മ പ്രസിഡൻ്റ് സ്ഥാനത്ത് മോഹൻലാൽ ആയിരുന്നെങ്കിൽ കഷ്ടപ്പെട്ടേനെ, മാറിയത് നന്നായിയെന്നും ബാബുരാജ് പറഞ്ഞു. ദിലീപിനെ പുറത്താക്കാൻ കാണിച്ച വ്യഗ്രത തിരിച്ചെടുക്കാൻ സംഘടനകൾ കാണിച്ചിട്ടുണ്ടാകും. അതെല്ലാം സംഘടനകളുടെ തീരുമാനം ആണെന്നും ബാബുരാജ് പ്രതികരിച്ചു.

SCROLL FOR NEXT