Source; Social Media
KERALA

വിവാദങ്ങൾക്കിടെ പാലക്കാടും മെറ്റീരിയൽ റൂം തുറക്കുന്നു

പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചുവെന്ന് വിശദീകരണം

Author : ന്യൂസ് ഡെസ്ക്

പാലക്കാട് വിക്ടോറിയ കോളേജിലെ മെറ്റീരിയൽ റൂം തുറക്കാൻ ഇലക്ഷൻ കമ്മീഷൻ്റെ തീരുമാനം. നെന്മാറ നിയോജകമണ്ഡലത്തിൻ്റെ മെറ്റീരിയൽ റൂം ആണ് തുറക്കുന്നത്. പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചുവെന്ന് വിശദീകരണം. സ്ഥാനാർഥികളെ ഫോൺ വിളിച്ചാണ് റൂം തുറക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എ.തങ്കപ്പൻ അറിയിച്ചു.

നേരത്തെ കോഴിക്കോട് പേരാമ്പ്രയിൽ സ്ട്രോങ്ങ് റൂം തുറന്നത് വിവാദമായിരുന്നു. അതേസമയം തുറന്നത് മെറ്റീരിയൽ റൂം ആണെന്നും സ്ട്രോങ്ങ് റൂം അല്ലെന്നും തുറന്നത് ഏജൻ്റുമാരുടെ സാന്നിധ്യത്തിൽ ആണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതിന് പിറകെ വിവിധ മുന്നണികളും സ്ഥാനാർഥികളും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം, പേരാമ്പ്രയിലെ സ്ട്രോങ്ങ്‌ റൂം വിവാദത്തിൽ അവ്യക്തതയില്ലെന്ന് എൽഡിഎഫ് വ്യക്തമാക്കി. റൂം തുറക്കുന്നത് എൽഡിഎഫ് ചീഫ് ഏജന്റിനെ അറിയിച്ചിരുന്നതായും എൽഡിഎഫ് അറിയിച്ചു. സംഭവത്തിൽ പ്രതികരണത്തിനില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ടി.പി.രാമകൃഷ്ണനും അറിയിച്ചിരുന്നു.

SCROLL FOR NEXT