അമിത് ഷാ PTI
KERALA

ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം; അമിത് ഷാ ഇന്ന് കേരളത്തിൽ

നാളെയാണ് ബിജെപി സംസ്ഥാന ജനപ്രതിനിധി സമ്മേളനത്തിൻ്റെ ഉദ്ഘാടനം

Author : ലിൻ്റു ഗീത

തിരുവനന്തപുരം: ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. കേന്ദ്രമന്ത്രി അമിത് ഷായാണ് ബിജെപിയുടെ മിഷൻ 2026ൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുക. ഇന്ന് രാത്രി പത്ത് മണിയോടെ അമിത് ഷാ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. നാളെയാണ് ബിജെപി സംസ്ഥാന ജനപ്രതിനിധി സമ്മേളനത്തിൻ്റെ ഉദ്ഘാടനം.

നാളെ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനും അമിത് ഷാ എത്തും. തെരഞ്ഞെടുക്കപ്പെട്ട വാർഡ് അം​ഗങ്ങളുമായുള്ള യോ​ഗം ചേരുമെന്നും വിവരമുണ്ട്. മാരാർജി ഭവനിലെ കോർ കമ്മിറ്റി യോ​ഗത്തിലും അമിത് ഷാ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാന ന​ഗരിയിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്നും നാളെയും കർശന നിയന്ത്രണങ്ങളാണ് ഉണ്ടായിരിക്കുക. തിരുവനന്തപുരം നഗരത്തിൽ 10.01.2026 തീയതി രാത്രി 7.00 മണി മുതൽ 11.30 മണി വരെയും 11.01.2026 തീയതി രാവിലെ 07.00 മണി മുതൽ വെെകുന്നേരം 06.00 മണി വരെയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

SCROLL FOR NEXT