അമ്മയിൽ തൊഴിൽ പീഡനം 
KERALA

അമ്മയിൽ തൊഴിൽ പീഡനം; യുവതിയുടെ പരാതിയിൽ കുക്കുപരമേശ്വരനും, ഉണ്ണി ശിവപാലിനുമെതിരെ അന്വേഷണം

അമ്മയിൽ നടന്നത് ക്രൂരമായ തൊഴിൽ പീഡനമെന്ന് യുവതി

Author : ന്യൂസ് ഡെസ്ക്

കൊച്ചി: താരസഘടനയായ അമ്മയുടെ ഓഫീസിലെ തൊഴിൽ പീഡനം സംബന്ധിച്ച കേസിൽ അന്വേഷണം ആരംഭിച്ചു. യുവതിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ജനറൽ സെക്രട്ടറി കുക്കുപരമേശ്വരനും ട്രഷറർ ഉണ്ണി ശിവപാലും യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി.

ജോലി സമയം കഴിഞ്ഞിട്ടും പലദിവസങ്ങളിലും രാത്രി 10 മണി വരെ നിർബന്ധിച്ച് ജോലി ചെയ്യാൻ പറഞ്ഞുവെന്നാണ് പരാതി. മാനേജർ പദവിയിൽ ഉണ്ടായിരുന്ന പരാതിക്കാരിയെ കൊണ്ട് ബാത്ത് റൂം വരെ വൃത്തിയാക്കിച്ചുവെന്നാണ് റിപ്പോർട്ട്.

അമ്മയിലെ സെക്യൂരിറ്റി ജീവനക്കാരന് എതിരെയും യുവതി പരാതി ഉന്നയിച്ചിട്ടുണ്ട്. ഇഷ്ടമല്ലാത്തവരെ പരമാവധി ദ്രോഹിക്കുന്ന നടപടിയാണ് അമ്മ ഭാരവാഹികൾ സ്വീകരിക്കുന്നതെന്ന് യുവതി ആരോപിച്ചു. പൊലീസിൽ മാത്രമല്ല തൊഴിൽ വകുപ്പിലും യുവതി പരാതി നൽകിയിട്ടുണ്ട്.

SCROLL FOR NEXT