KERALA

നിയമസഭയിലെ ഓണാഘോഷത്തിനിടെ നൃത്തം ചെയ്ത ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

സുൽത്താൻബത്തേരി സ്വദേശി ജുനൈസ് അബ്ദുള്ളയാണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. സുൽത്താൻബത്തേരി സ്വദേശി ജുനൈസ് അബ്ദുള്ളയാണ് മരിച്ചത്. നൃത്തം അവതരിപ്പിക്കുന്നതിനിടെ ജുനൈസ് കുഴഞ്ഞുവീഴുകയായിരുന്നു.

മുൻ എംഎൽഎ പി.വി. അൻവറിന്റെ പിഎ ആയിരുന്നു മരിച്ച ജുനൈസ്. മൃതദേഹം തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് നിലവിലുള്ളത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.

SCROLL FOR NEXT