"നീ അഗ്നിയാണ്.. ഉണ്ടായ വേദനകൾ സധൈര്യം പുറത്തു പറയൂ"; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗർഭച്ഛിദ്ര ​ആരോപണം ഉന്നയിച്ച പെൺകുട്ടിയെ പിന്തുണച്ച് നടി റിനി

ഈ പെൺകുട്ടിയോട് പുറത്തു വരാനും ഉണ്ടായ വേദനകൾ സധൈര്യം പറയാനും നടി സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.
rahul mamkootathil, rini ann george
Published on

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ഗർഭച്ഛിദ്ര ​ആരോപണം ഉന്നയിച്ച പെൺകുട്ടിക്ക് പിന്തുണയുമായി നടി റിനി ആൻ ജോർജ്. ഈ പെൺകുട്ടിയോട് പുറത്തു വരാനും ഉണ്ടായ വേദനകൾ സധൈര്യം പറയാനും നടി സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.

കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരൻ ആണെന്നും കേരളത്തിൻ്റെ മനഃസാക്ഷി നിനക്കൊപ്പമുണ്ടെന്നും ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണമെന്നും റിനി സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു.

rahul mamkootathil, rini ann george
ഒരാള്‍ പോലും പരാതി നല്‍കിയിട്ടില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടികളില്‍ എ ഗ്രൂപ്പിന് കടുത്ത അതൃപ്തി

നടിയുടെ ഇൻസ്റ്റഗ്രാം കുറിപ്പിൻ്റെ പൂർണരൂപം:

അവളോടാണ്...

പ്രിയ സഹോദരി...

ഭയപ്പെടേണ്ട...

വേട്ടപ്പട്ടികൾ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ട...

നിനക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി ഉണ്ട്...

ഒരു ജനസമൂഹം തന്നെയുണ്ട്...

നീ അല്ല കരയേണ്ടത്... നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം...

കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരൻ ആണ്...

നീ പുറത്തു വരൂ... നിനക്കുണ്ടായ വേദനകൾ സധൈര്യം പറയു...

നീ ഇരയല്ല

നീ ശക്തിയാണ്... നീ അഗ്നിയാണ്... 🔥🔥

rahul mamkootathil, rini ann george
"എൻ്റെ ഭർത്താവ് തോറ്റിട്ടുണ്ട്, പക്ഷേ ആർക്കും ഒന്നും കലക്കാൻ ഗുളിക കൊടുത്തിട്ടില്ല"; സൈബർ ആക്രമണങ്ങളിൽ രൂക്ഷ പ്രതികരണവുമായി സൗമ്യ സരിൻ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com