ആൻ്റോ അഗസ്റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല 
KERALA

മുഖ്യമന്ത്രിക്കെതിരായ രണ്ടാം വിവാഹ ആരോപണം; ആൻ്റോ അഗസ്റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കളമശേരി പൊലീസാണ് ആൻ്റോയ്ക്ക് നോട്ടീസ് നൽകിയത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണ കേസിൽ ഒന്നാം പ്രതിയായ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അഭിഭാഷകൻ അറിയിച്ചു. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കളമശേരി പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.

കേസില്‍ ഒന്നാം പ്രതിയാണ് ആൻ്റോ അഗസ്റ്റിന്‍. കോണ്‍ഗ്രസ് നേതാവ് രാജു.പി. നായര്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

കേസില്‍ ആൻ്റോ അഗസ്റ്റിന്‍ ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ആദ്യം തിരുവനന്തപുരത്താണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പത്തനംതിട്ടയിലെ ഒരു പൊതുപരിപാടിയിലാണ് മുഖ്യമന്ത്രി മറ്റൊരു വിവാഹം കൂടി കഴിച്ചതായി തനിക്ക് മുന്നില്‍ വാര്‍ത്ത വന്നതായി ആൻ്റോ അഗസ്റ്റിന്‍ വെളിപ്പെടുത്തിയത്.

SCROLL FOR NEXT