KERALA

ജിംനാസ്റ്റിക്സിൽ കേരളത്തിന് ചരിത്രനേട്ടം; ഏഷ്യൻ ട്രാംപോളിൻ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടി അൻവിത സച്ചിൻ

കായിക വകുപ്പിൻ്റെ പ്രത്യേക സൗകര്യങ്ങൾക്ക് കീഴിലാണ് അൻവിതയുടെ പരിശീലനം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ചൈനയിലെ ഹോങ്കോങ്ങിൽ നടക്കുന്ന ഏഴാമത് ഏഷ്യൻ ട്രാംപോളിൻ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടി അൻവിത സച്ചിൻ. കേരളത്തിൽ നിന്നും ആദ്യമായാണ് ഒരാൾ ചാമ്പ്യൻഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അൻവിത രണ്ടാം തവണയാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

ചെന്നൈയിൽ നടന്ന ഓൾ ഇന്ത്യ ട്രാംപോളിൻ ജിംനാസ്റ്റിക്സ് സെലെക്ഷൻ ട്രയൽസിൽ വിജയിച്ചാണ് അൻവിത ടീമിൽ ഇടം നേടിയത്. കായിക വകുപ്പിൻ്റെ പ്രത്യേക സൗകര്യങ്ങൾക്ക് കീഴിലാണ് അൻവിതയുടെ പരിശീലനം.

സ്പോർട്സ് കൗൺസിൽ കോച്ച് ശ്രീ അരുൺ സി. എ. യുടെ കീഴിൽ തിരുവനന്തപുരം ജിമ്മിജോർജ് സ്റ്റേഡിയത്തിലാണ് ആണ് അൻവിത പരിശീലനം നടത്തുന്നത്. കേരളത്തിൽ നിന്നും ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിച്ചു വോൾഡ് കപ്പ് മത്സരത്തിൽ പങ്കെടുത്ത അൻവിത, തിരുവനന്തപുരം സ്വദേശികളായ സച്ചിൻ കെ. വി. ധന്യ എസ്. ബി.ദമ്പതികളുടെ മകളാണ്.

SCROLL FOR NEXT