Source: News Malayalam 24X7
KERALA

ഡിസിസി പ്രസിഡന്റിനെ ലക്ഷ്യമിട്ട് ഗൂഢസംഘം ? വിവാദങ്ങളൊഴിയാതെ തൃശൂർ കോൺഗ്രസ്, ഗ്രൂപ്പ് പോരെന്ന് ആരോപണം

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റുമോഹികളായ നേതാക്കൾ ബോധപൂർവ്വം വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നും ആരോപണമുണ്ട്.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കോൺഗ്രസിനുള്ളിൽ തുടർച്ചയായി ഉണ്ടാകുന്ന വിവാദങ്ങൾ ഗ്രൂപ്പ് പോരിനെ തുടർന്നെന്ന് ആരോപണം.തൃശൂർ ഡിസിസി പ്രസിഡൻറ് ജോസഫ് ടാജറ്റിനെ ലക്ഷ്യമിട്ട് ഗൂഢസംഘം പ്രവർത്തിക്കുന്നുവെന്ന് കെസി ഗ്രൂപ്പ് അനുകൂലികൾ പറയുന്നു . നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റുമോഹികളായ നേതാക്കൾ ബോധപൂർവ്വം വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നും ആരോപണമുണ്ട്.

മേയർ തെരഞ്ഞെടുപ്പ്, മറ്റത്തൂരിലെ ബിജെപി സഖ്യ വിവാദം എന്നിവ ഇതിന്റെ ഭാഗമാണ്. ഒല്ലൂർ, പുതുക്കാട് മണ്ഡലങ്ങളിൽ ജോസഫ് ടാജറ്റ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ളത് പരിഗണിച്ച്, ഡിസിസി മുൻ അധ്യക്ഷൻ ജോസ് വള്ളൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.

SCROLL FOR NEXT