Source: Social Media
KERALA

സീറ്റിനായി അവകാശവാദം; കെ. ബാബുവിന്റെ പിന്മാറ്റത്തിന് പിറകേ തൃപ്പൂണിത്തുറ കോണഗ്രസിൽ തമ്മിലടി

രമേശ് പിഷാരടി, രാജു എം. നായർ, ആൻ്റണി ആശാൻ പറമ്പിൽ,തമ്പി സുബ്രമണ്യം എന്നിവരും സീറ്റിനായി ശ്രമം തുടങ്ങിയതായാണ് വിവരം

Author : ശാലിനി രഘുനന്ദനൻ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ തൃപ്പൂണിത്തുറ കോൺഗ്രസിൽ തമ്മിലടി തുടങ്ങി. തൃപ്പൂണിത്തുറ സീറ്റിനായി അവകാശവാദമുന്നയിച്ച് വിവിധ ഗ്രൂപ്പുകൾ രംഗത്തെത്തിയതോടെയാണ് വിഷയം ഗുരുതരമായത്. നിലവിലെ എംഎൽഎയും മുൻ മന്ത്രിയുമായ കെ. ബാബു പിൻവാങ്ങിയതോടെയാണ് സീറ്റിന് അവകാശവാദവുമായി നിരവധിപ്പേരെത്തിയത്.

കൊച്ചി ഡപ്യൂട്ടി മേയർ ദീപക്ക് ജോയിയെ മത്സരിപ്പിക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യവുയർത്തിയിരിക്കുകയാണ്. എന്നാൽ മറ്റ് ഗ്രൂപ്പുകളും സീറ്റിനായി ശ്രമം തുടങ്ങിയതോടെ പാർട്ടിയിൽ തർക്കങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. ദീപക്കിനായി ഒരു വിഭാഗം നേതാക്കൾ രംഗത്തിറങ്ങിക്കഴിഞ്ഞു. രമേശ് പിഷാരടി, രാജു എം. നായർ, ആൻ്റണി ആശാൻ പറമ്പിൽ,തമ്പി സുബ്രമണ്യം എന്നിവരും സീറ്റിനായി ശ്രമം തുടങ്ങിയതായാണ് വിവരം.

തദ്ദേശതെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന്റെ ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് കോണഗ്രസ്. അതിനിടെ പ്രതിസന്ധിയാകുകയാണ് ഇത്തരം സീറ്റ് തർക്കങ്ങൾ. വിജയസാധ്യതയുള്ള പ്രധാന മണ്ഡലങ്ങളിലടക്കം സഥാനാർഥിത്വത്തിനായി പിടിവലിയാണ്. എംപിമാർ മത്സരിക്കാൻ എത്തുന്നതും, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെന്നതും ഉൾപ്പെടെ പാർട്ടിയിൽ തർക്കങ്ങൾക്ക് കാരണമാകുകയാണ്.

SCROLL FOR NEXT