സംസ്ഥാനത്തെ ബിജെപി ഐടി സെല്ലില്‍ തമ്മിലടി; പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങള്‍

ദേശീയ ഏജന്‍സിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് വിവരം.
സംസ്ഥാനത്തെ ബിജെപി ഐടി സെല്ലില്‍ തമ്മിലടി; പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങള്‍
Published on
Updated on

കോഴിക്കോട്: സംസ്ഥാനത്തെ ബിജെപി ഐടി സെല്ലില്‍ തമ്മിലടി. ഐടി സെല്ലുകളുടെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി. മാധ്യമമേഖലയുമായി ബന്ധമില്ലാത്തവരാണ് ഐടി സെല്ലിലുള്ളത്. ദേശീയ ഏജന്‍സിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് വിവരം.

ഗ്രൂപ്പ് താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാകമ്മറ്റികള്‍ രൂപീകരിച്ചത്. ഇവര്‍ക്ക് താഴേതട്ടില്‍ പരിശീലനം പോലും നല്‍കിയിട്ടില്ല. ഇതോടെയാണ് ഐടി സെല്ലിന്റെ പ്രവര്‍ത്തനം നിലച്ചത്.

സംസ്ഥാനത്തെ ബിജെപി ഐടി സെല്ലില്‍ തമ്മിലടി; പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങള്‍
കനത്ത മഴയിൽ ചോർന്നൊലിച്ച് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം; സംഭവം ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ മത്സരം നടക്കാൻ ഇരിക്കെ

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷമാണ് ഐടി സെല്ലില്‍ സമ്പൂര്‍ണ മാറ്റം കൊണ്ടു വരുന്നത്. താഴെ തട്ടില്‍ മുതല്‍ പുതിയ ടീം വേണമെന്നായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് മീഡിയ കണ്‍വീനറായി സന്ദീപിനെയും ഐടി സെല്‍ കണ്‍വീനറായി അഭിജിത് നായരെയും ചുമതലയേല്‍പ്പിച്ചിരുന്നു.

അഭിജിത് നായര്‍ കേന്ദ്ര ഏജന്‍സികളിലടക്കം ഐടി സെല്ലുമായി ബന്ധപ്പെട്ട് പരിശീലനം നേടിയ ആളാണ്. ഇതിനാല്‍ തന്നെ ബിജെപി ഐടി വിഭാഗം മുന്നോട്ട് കൊണ്ടു പോകാനാകുമെന്നായിരുന്നു പ്രതീക്ഷ.

സംസ്ഥാനത്തെ ബിജെപി ഐടി സെല്ലില്‍ തമ്മിലടി; പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങള്‍
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്: ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഷാഹിദയെ പ്രതി ചേർക്കും

എന്നാല്‍ ചുമതലയേറ്റെടുത്ത ശേഷം ഐടി സെല്‍ രൂപീകരിക്കാനോ പ്രവര്‍ത്തനങ്ങള്‍ നടത്താനോ അഭിജിത്തിന് കഴിഞ്ഞില്ലെന്നാണ് ആക്ഷേപം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com