KERALA

ബിഎൽഒയെ സമൂഹമാധ്യമത്തിൽ അപമാനിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് കോട്ടക്കൽ പൊലീസ്

കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടു

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: കോട്ടക്കലിൽ ബിഎൽഒയെ സമൂഹമാധ്യമത്തിൽ അപമാനിച്ചതിന് അറസ്റ്റ്. കോട്ടൂർ ബിഎൽഒ രാഹുലനെ അപമാനിക്കും വിധം വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇന്ത്യന്നൂർ സ്വദേശി വാസുദേവൻ ആണ് പോസ്റ്റ് ഇട്ടത്. കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്ത വാസുദേവനെ ജാമ്യത്തിൽ വിട്ടു.

അതേസമയം, ബിഎൽഒമാരുടെ ജോലി ഭാരത്തിൽ മൗനം വെടിയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വാർത്താ സമ്മേളനം രാവിലെ 11.30ന് നടക്കും. ബിഎൽഒ-ബിഎൽഎ അടിയന്തര യോഗം വിളിക്കാനാണ് നിർദേശം.

SCROLL FOR NEXT