Source: News Malayalam 24x7
KERALA

മട്ടന്നൂരിൽ കോൺഗ്രസ് മത്സരിക്കും; തീരുമാനം സീറ്റ് ആവശ്യത്തിൽ നിന്നും ആർഎസ്‌പി പിന്നോട്ടുപോയതോടെ

സീറ്റ് ആവശ്യത്തിൽ നിന്നും ആർഎസ്പി പിന്നോട്ടുപോയ സാഹചര്യത്തിലാണ് തീരുമാനം...

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മട്ടന്നൂർ സീറ്റിൽ കോൺഗ്രസ് മത്സരിക്കും. സീറ്റ് ആവശ്യത്തിൽ നിന്നും ആർഎസ്പി പിന്നോട്ടുപോയ സാഹചര്യത്തിലാണ് തീരുമാനം. മട്ടന്നൂരിൽ കോൺഗ്രസ് നേതാക്കളായ രാജീവൻ എളയാവൂർ, ചന്ദ്രൻ തില്ലങ്കേരി, ഫർസീൻ മജീദ് എന്നിവർക്കാണ് സാധ്യത. അതേസമയം, മട്ടന്നൂർ സീറ്റിന് പകരം ചാത്തന്നൂരോ ചടയമംഗലമോ നൽകണമെന്ന് ആർഎസ്പി ആവശ്യപ്പെട്ടു.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ആർഎസ്പി സ്ഥാനാർഥി ഇല്ലിക്കൽ അഗസ്തി ഇത്തവണ എൽഡിഎഫിനൊപ്പമാണ്.

SCROLL FOR NEXT