"വാക്കിന് വില കൽപ്പിക്കുന്നവരെങ്കിൽ ജനങ്ങളോട് മാപ്പുപറയണം"; മറ്റത്തൂരിലെ ബിജെപി കൂട്ടുകെട്ടിൽ കോൺഗ്രസിനെതിരെ വീണ്ടും വിമർശനവുമായി എം. സ്വരാജ്

മറ്റത്തൂരിൽ നടന്നത് കെപിസിസിയുടെ നാടകമാണെന്നും എം. സ്വരാജ്...
"വാക്കിന് വില കൽപ്പിക്കുന്നവരെങ്കിൽ  ജനങ്ങളോട്  മാപ്പുപറയണം"; മറ്റത്തൂരിലെ ബിജെപി കൂട്ടുകെട്ടിൽ കോൺഗ്രസിനെതിരെ വീണ്ടും വിമർശനവുമായി എം. സ്വരാജ്
Source: Screengrab
Published on
Updated on

തൃശൂർ: മറ്റത്തൂരിലെ ബിജെപി കൂട്ടുകെട്ടിൽ കോൺഗ്രസിനെതിരെ വീണ്ടും വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. വിവാദത്തെ തുടർന്ന് തള്ളിപ്പറഞ്ഞെങ്കിലും ഇപ്പോഴും ബന്ധം തുടരുകയാണെന്ന് സ്വരാജ് കുറ്റപ്പെടുത്തി. മറ്റത്തൂരിൽ നടന്നത് കെപിസിസിയുടെ നാടകമാണെന്നും, ബിജെപിയുമായി ബന്ധം സ്ഥാപിച്ചവർ രാജിവയ്ക്കുമെന്ന് പറഞ്ഞ് പറ്റിച്ച കോൺഗ്രസ് നേതാക്കൾക്ക് വാക്കിന് വിലയുണ്ടെങ്കിൽ ജനങ്ങളോട് മാപ്പ് പറയണമെന്ന് സ്വരാജ് ആവശ്യപ്പെട്ടു. ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ഏത് ബന്ധവുമാകാമെന്ന നിലപാടിലാണ് ആർഎസ്എസ് - കോൺഗ്രസ് നേതൃത്വങ്ങളെന്നും എം. സ്വരാജ് വിമർശിച്ചു.

"വാക്കിന് വില കൽപ്പിക്കുന്നവരെങ്കിൽ  ജനങ്ങളോട്  മാപ്പുപറയണം"; മറ്റത്തൂരിലെ ബിജെപി കൂട്ടുകെട്ടിൽ കോൺഗ്രസിനെതിരെ വീണ്ടും വിമർശനവുമായി എം. സ്വരാജ്
തിരുവനന്തപുരത്ത് മണിയൻപിള്ള രാജുവിൻ്റെ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്; വാഹനമോടിച്ചത് താൻ തന്നെയെന്ന് സ്ഥിരീകരിച്ച് നടൻ
News Malayalam 24x7
newsmalayalam.com