Source: Files
KERALA

തിരുവനന്തപുരം സീറ്റ് സിപിഐഎം ഏറ്റെടുത്തേക്കില്ല; പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാൻ നീക്കം

സിപിഐഎം നേതൃത്വം ആൻ്റണി രാജുവുമായി ചർച്ച ചെയ്യും...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം സീറ്റിൽ ആരിറങ്ങുമെന്നതിൽ ഉദ്വേഗം. മുൻ മന്ത്രി ആൻ്റണി രാജുവിൻ്റെ വിലക്ക് തുടരുമെങ്കിലും തിരുവനന്തപുരം സെൻട്രൽ സീറ്റ് ഏറ്റെടുക്കേണ്ട എന്ന നിലപാടിലാണ് സിപിഐഎം. പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാനാണ് സിപിഐഎം നീക്കം. ഇക്കാര്യം സിപിഐഎം നേതൃത്വം ആൻ്റണി രാജുവുമായി ചർച്ച ചെയ്യും.

സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിന് തന്നെ വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസവും ആൻ്റണി രാജു എകെജി സെൻ്ററിൽ ചെന്ന് അറിയിച്ചിരുന്നു. അയോഗ്യത തുടരുന്ന പശ്ചാത്തലത്തിലും ആവശ്യത്തിലുറച്ച് നിൽക്കുകയാണ് ജനാധിപത്യ കേരള കോൺഗ്രസ്. മറുവശത്ത് സിപി ജോൺ ആണ് യുഡിഎഫ് സ്ഥാനാർഥി. അവിടെ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചാൽ വേണ്ടത്ര വിജയസാധ്യതയില്ല എന്ന വിലയിരുത്തലിലാണ് സിപിഐഎം. പൊതു സ്വതന്ത്രനെ മത്സരിപ്പിച്ചാൽ സീറ്റ് നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.

തൊണ്ടിമുതൽ തിരിമറി കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആൻ്റണി രാജു കോടതിയെ സമീപിച്ചത്. എന്നാൽ ആൻ്റണി രാജുവിൻ്റെ ശിക്ഷ മരവിപ്പിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോടതി വിധി വന്നതോടെ ആൻ്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല, ഇതോടെയാണ് പുതിയ സ്ഥാനാർഥിയെ തേടുന്നത്.

SCROLL FOR NEXT