തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കടുത്ത നടപടി തുടർന്ന് ദേവസ്വം ബോർഡ്. അസിസ്റ്റൻ്റ് എൻജിനീയരെ സസ്പെൻഡ് ചെയ്തു. ദേവസ്വം ബോർഡ് ചേർന്ന യോഗത്തിലാണ് പ്രതിപ്പട്ടികയിലുള്ള കെ. സുനിൽകുമാറിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനമായത്. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരായ നടപടി കോടതി ഉത്തരവിനനുസരിച്ച് എടുക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
അതേസമയം, സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ദേവസ്വം ആസ്ഥാനത്തെത്തി. ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും രേഖകൾ പരിശോധിക്കുകയുമായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നടപടി.