KERALA

മക്കൾക്കൊപ്പം ജീവനൊടുക്കാൻ ശ്രമം; യുവതിയെ പിന്തിരിപ്പിച്ച് പെരിന്തൽമണ്ണ സിഐയും സംഘവും

ഭർത്താവുമായി അകന്ന് കഴിയുന്നതിന്റെ മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കാൻ തീരുമാനിച്ചത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: പെരിന്തൽമണ്ണയിൽ മക്കൾക്കൊപ്പം പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ പിന്തിരിപ്പിച്ച് പൊലീസ്. പട്രോളിങ്ങിനിടെ ആണ് പെരിന്തൽമണ്ണ സിഐ യുവതിയെയും കുഞ്ഞുങ്ങളെയും പാലത്തിന് സമീപം കണ്ടത്. ഭർത്താവുമായി അകന്ന് കഴിയുന്നതിന്റെ മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കാൻ തീരുമാനിച്ചത്.

അഞ്ചും മൂന്നും വയസുള്ള കുട്ടികളുമായാണ് യുവതി പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. മക്കരപ്പറമ്പിന് അടുത്തുള്ള പുഴയിലാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. പട്രോളിങ്ങിനിടെ പൊലീസ് യുവതിയെ കാണുകയും വിശദമായി വിവരങ്ങൾ മനസിലാക്കുകയുമായിരുന്നു.

തുടർന്ന് യുവതിയേയും കുട്ടികളേയും താമസസ്ഥലത്ത് തന്നെ എത്തിച്ചു. ഭർത്തുവുമായി സംസാരിച്ച് വിഷയത്തിൽ പരിഹാരം കണ്ടെത്തുമെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ബന്ധുക്കളെയും വിവരം പൊലീസ് അറിയിച്ചിട്ടുണ്ട്.

SCROLL FOR NEXT