'ഞങ്ങൾ ഈ ലോകം വിട്ടുപോകുന്നു': ഭാര്യയുടെ പിറന്നാൾ ദിനത്തിൽ കമ്പനിക്ക് ഇമെയിൽ; വസ്ത്രങ്ങളിൽ 'ഐ ലവ് യൂ'; ഗുഡ്ഗാവിലെ ഫ്ലാറ്റിൽ മലയാളി ടെക്കികളുടെ മരണത്തില്‍ സംഭവിച്ചത്

ഫർഹാനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അസ്ലം ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബിഎന്‍എസ് സെക്ഷൻ 103(1) പ്രകാരം കൊലപാതകത്തിന് കേസെടുത്ത് ബാദ്ഷാപൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Malayali Techie Couple Found Dead in Gurgaon Apartment; Murder Case Filed
Malayali Techie Couple Found Dead in Gurgaon Flat on Wife's BirthdayNews Malayalam 24X7
Published on: 
Updated on: 

ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവിലുള്ള അപ്പാർട്ട്‌മെന്റിൽ കോഴിക്കോട്, മലപ്പുറം സ്വദേശികളായ മലയാളി എൻജിനീയർ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് അസ്ലം (30), ഭാര്യ മലപ്പുറം സ്വദേശിനി ഫർഹാന (28) എന്നിവരെയാണ് ബാദ്ഷാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ എം3എം മറീന അപ്പാർട്ട്‌മെന്റിലെ ടവർ ഏഴിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫർഹാനയുടെ ഇരുപത്തിയെട്ടാം ജന്മദിനമായ ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ അസ്ലം ജോലി ചെയ്യുന്ന ഐടി കമ്പനിയിലേക്ക് "ഞങ്ങൾ ഈ ലോകം വിട്ടുപോകുന്നു" എന്ന് ഇമെയിൽ സന്ദേശം അയച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

മാതാപിതാക്കളുടെയും ഫ്ലാറ്റ് ഉടമയുടെയും ഫോൺ നമ്പറുകൾ സഹിതമായിരുന്നു സന്ദേശം. കമ്പനി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ഫ്ലാറ്റ് ഉടമസ്ഥൻ സ്ഥലത്തെത്തിയപ്പോൾ പൂട്ടിയിട്ടിട്ടില്ലാത്ത മുറിക്കുള്ളിൽ അസ്ലമിനെ ഫാനിൽ തൂങ്ങിമരിച്ച നിലയിലും, കഴുത്തിൽ പരിക്കേറ്റ നിലയിൽ ഫർഹാനയെ തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഫ്ലാറ്റിനുള്ളിൽ നിന്ന് "ഞങ്ങൾ ഈ ലോകം ഉപേക്ഷിക്കുന്നു" എന്ന ആത്മഹത്യാക്കുറിപ്പും, ഫർഹാനയുടെ വസ്ത്രങ്ങളിൽ 'ഐ ലവ് യൂ' എന്ന് എഴുതിയ നിലയിലും പോലീസ് കണ്ടെടുത്തു.

Malayali Techie Couple Found Dead in Gurgaon Apartment; Murder Case Filed
ദീപക്കിൻ്റെ മരണം: യുവതിക്കെതിരെ കേസെടുത്ത് പൊലീസ്; ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി

ഫർഹാനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അസ്ലം ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബിഎന്‍എസ് സെക്ഷൻ 103(1) പ്രകാരം കൊലപാതകത്തിന് കേസെടുത്ത് ബാദ്ഷാപൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എൻഐടി കോഴിക്കോടിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗ് ബിരുദവും ഐഐഎം ഇൻഡോറിൽ നിന്ന് എംബിഎയും പൂർത്തിയാക്കിയ അസ്ലം ഗുഡ്ഗാവ് സെക്ടർ 58-ലെ ഇന്തോനേഷ്യൻ ഐടി കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.

കുറ്റിപ്പുറം എംഇഎസ് എൻജിനീയറിംഗ് കോളേജിൽ നിന്ന് ബിടെക് പൂർത്തിയാക്കിയ ഫർഹാന ബെംഗളൂരു ആസ്ഥാനമായ ഐടി കമ്പനിയിൽ വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്തുവരികയായിരുന്നു. 2023-ൽ വിവാഹിതരായ ഇരുവരും രണ്ട് വർഷത്തോളം ബെംഗളൂരുവിൽ താമസിച്ച ശേഷമാണ് മൂന്ന് മാസം മുൻപ് ഗുഡ്ഗാവിലേക്ക് താമസം മാറ്റിയത്. അസ്ലം കഴിഞ്ഞ ഒന്നര വർഷത്തോളമായി കടുത്ത വിഷാദരോഗത്തിന് മരുന്നുകൾ കഴിക്കുകയും കൗൺസിലിംഗിന് വിധേയനാവുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു.

ദമ്പതികൾ തമ്മിൽ കുടുംബപ്രശ്നങ്ങളോ അസ്വാരസ്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും, ഐടി മേഖലയിലെ അമിതമായ തൊഴിൽ സമ്മർദ്ദമാകാം ദുരന്തത്തിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്നും ഫർഹാനയുടെ സഹോദരൻ ഫൈസലും ബന്ധുക്കളും പറഞ്ഞു. ബുധനാഴ്ച അർദ്ധരാത്രിയോടെ പിറന്നാൾ ആഘോഷങ്ങൾക്കിടെയാകാം മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ അനുമാനം. സംഭവത്തിൽ ഡിജിറ്റൽ സന്ദേശങ്ങളും ലാപ്ടോപ്പുകളും പരിശോധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

(ശ്രദ്ധിക്കുക: മാനസിക വിഷമങ്ങൾക്കോ ആത്മഹത്യാ ചിന്തകൾക്കോ ഉള്ള സൗജന്യ സഹായത്തിനായി ഹെൽപ്പ്‌ലൈൻ നമ്പറായ 14416 അല്ലെങ്കിൽ ദിശ 1056 എന്ന നമ്പറിലേക്ക് വിളിക്കുക).

Malayali Techie Couple Found Dead in Gurgaon Apartment; Murder Case Filed
ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ: സ്കൂൾ മുറ്റത്ത് പ്രതിഷേധവുമായി വിദ്യാർഥികൾ; അധ്യാപിക രാജി വയ്ക്കണമെന്ന് ആവശ്യം
News Malayalam 24x7
newsmalayalam.com