Source: News Malayalam 24x7
KERALA

മണല്‍ ഊറ്റി സ്വര്‍ണം അരിച്ചെടുക്കാന്‍ ശ്രമം; നിലമ്പൂരില്‍ എട്ട് പേര്‍ പിടിയില്‍

മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് മണൽ ഊറ്റിയാണ് സ്വർണം അരിച്ചെടുത്തത്...

Author : അഹല്യ മണി

മലപ്പുറം: നിലമ്പൂർ വനത്തിൽ സ്വർണ ഖനനം നടത്തിയ ഏഴ് പേർ പിടിയിൽ. ചാലിയാർ പുഴയിലെ മണലൂറ്റി സ്വർണഖനനം നടത്തുന്നവരാണ് പിടിയിലായത്. നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വനം ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തിയത്. നിലമ്പൂർ റേഞ്ച്, പനയങ്കോട് സെക്ഷൻ പരിധിയിലെ ആയിരവല്ലിക്കാവ് വനഭാഗത്തെ ആമക്കയം ഭാഗത്ത് മോട്ടോർ പമ്പ് ഉപയോഗിച്ച് മണൽ ഊറ്റി സ്വർണം അരിച്ചെടുത്തിരുന്നു എന്ന് കണ്ടെത്തി.

മമ്പാട് പുള്ളിപ്പാടം സ്വദേശികളാണ് പിടിയിലായ ഏഴ് പേരും. റസാഖ്, ജാബിർ, അലവിക്കുട്ടി, അഷ്റഫ്, സക്കീർ , ഷമീം, സുന്ദരൻ എന്നിവരാണ് പിടിയിലായത്. ഈ ഭാഗം കേന്ദ്രീകരിച്ച് വലിയ തോതിൽ സ്വർണഖനനം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ദിവസങ്ങളായി നടന്നുവരുന്ന അന്വേഷണത്തിൻ്റെ ഭാഗമായിരുന്നു റെയ്ഡ്.

SCROLL FOR NEXT