പ്രതീകാത്മക ചിത്രം Source: Meta AI
KERALA

16 കാരിയെ അഭിഭാഷകന്‍ ബലാത്സംഗം ചെയ്ത കേസ്: ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം, ഗുരുതര കണ്ടെത്തലുമായി ആഭ്യന്തര വകുപ്പ്

കേസ് ഒത്തുതീർപ്പാക്കാനോ സ്വാധീനിക്കാനോ ശ്രമിച്ചെന്നും ആഭ്യന്തര വകുപ്പ് കണ്ടെത്തി

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ടയിലെ പോക്സോ കേസ് അട്ടിമറിയിൽ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തര വകുപ്പ്. 16 കാരിയെ ഹൈക്കോടതി അഭിഭാഷകൻ ബലാത്സംഗം ചെയ്ത കേസിന്റെ തുടക്കത്തിൽ നടന്നത് വലിയ അട്ടിമറിയാണെന്നാണ് ആഭ്യന്തര വകുപ്പിൻ്റെ കണ്ടെത്തൽ.

ഒന്നാം പ്രതി നൗഷാദും രണ്ടാംപ്രതിയും CWC ചെയർമാൻ്റെ ഓഫീസിൽ നേരിട്ട് പോയെന്നും കേസ് ഒത്തുതീർപ്പാക്കാനോ സ്വാധീനിക്കാനോ ശ്രമിച്ചെന്നും ആഭ്യന്തര വകുപ്പ് കണ്ടെത്തി.

എന്നാൽ അതിജീവിത ശക്തമായി നിലപാടെടുത്തതോടെ ഒടുവിൽ CWC ക്ക് റിപ്പോർട്ട് പൊലീസിന് കൈമാറേണ്ടി വന്നു. CWC റിപ്പോർട്ട് നൽകാൻ 10 ദിവസത്തെ കാലതാമസം വരുത്തിയതും പ്രതികൾക്ക് ഗുണമായെന്നും ആഭ്യന്തര വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

കേസിൻ്റെ തുടക്കത്തിൽ ഗുരുതര വീഴ്ച വരുത്തിയതിനാണ് വകുപ്പുതല അന്വേഷണത്തിനൊടുവിൽ കഴിഞ്ഞദിവസം ഡിവൈഎസ്പിയെയും സിഐഎയും സസ്പെൻഡ് ചെയ്തത്.

ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഈ ഗൗരവമേറിയ കണ്ടത്തൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നാം പ്രതിയുടെയും ഭാര്യയുടെയും ഫോൺ കോൾ രേഖകൾ പരിശോധിച്ചാണ് ഈ കണ്ടെത്തലിൽ എത്തിയതെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു.

SCROLL FOR NEXT