മകൻ്റെ വസതിയായ ബാർട്ടൺഹില്ലിലെ വീട്ടിൽ വിഎസിനെ അവസാനമായി ഒരു നോക്ക് കാണാനെത്തുന്നവർ Source: Facebook/ CPIM Kerala
KERALA

തലസ്ഥാന നഗരിയിൽ വിഎസിന് അന്തിമോപചാരം അർപ്പിക്കാനെത്തുന്നവർ ശ്രദ്ധിക്കൂ

അന്തിമോപചാരം അർപ്പിച്ച ശേഷം പൊതുജനങ്ങൾ വൈഎംസിഎ ഗേറ്റ് വഴിയാണ് പുറത്തു പോകേണ്ടത്.

Author : ന്യൂസ് ഡെസ്ക്

വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തിന് പിന്നാലെ ഇന്ന് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പൊതുജനങ്ങൾക്ക് സെക്രട്ടേറിയറ്റ് വളപ്പിലേക്ക് നോർത്ത് ഗേറ്റ്, ട്രഷറി ഗേറ്റുകൾ വഴിയാണ് പ്രവേശനം.

അന്തിമോപചാരം അർപ്പിച്ച ശേഷം പൊതുജനങ്ങൾ വൈഎംസിഎ ഗേറ്റ് വഴിയാണ് പുറത്തു പോകേണ്ടത്. സെക്രട്ടേറിയറ്റ് വളപ്പിൽ മന്ത്രിമാർ, എംഎൽഎ, എംപി, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം.

മറ്റു വാഹനങ്ങളും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഉൾപ്പെടെ സ്വകാര്യ വാഹനങ്ങളും സെൻട്രൽ സ്‌റ്റേഡിയത്തിൽ പാർക്ക് ചെയ്യണം. സെക്രട്ടേറിയറ്റ് ഭാഗത്തേക്ക് ഗതാഗതവും പ്രധാന റോഡിലും ഇട റോഡുകളിലും പാർക്കിങ്ങും അനുവദിക്കില്ല.

SCROLL FOR NEXT