കൊച്ചി: തൃക്കാക്കര നഗരസഭയിൽ റവന്യൂ കുടിശിക പിരിച്ചെടുക്കുന്നതിൽ അലംഭാവമെന്ന് ഓഡിറ്റ് റിപ്പോർട്ട്. വിവിധ ഇനങ്ങളിലായി നികുതി, നികുതിയേതര ഇനത്തിൽ 23.99 കോടി രൂപയാണ് പിരിച്ചെടുക്കാനുള്ളത്. ഇതുമൂലം സർക്കാരിൽ നിന്ന് പൊതു വിഭാഗത്തിൽ ലഭിക്കേണ്ട ഗഡു നഷ്ടമായെന്നും ഓഡിറ്റ് റിപ്പോർട്ട് പറയുന്നു.
2024 -2025 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് നഗരസഭക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉള്ളത്. വസ്തു നികുതി ഇനത്തിൽ 5,71 കോടി രൂപയും, വസ്തു നികുതി കുടിശിക ഇനത്തിൽ 16,22 കോടി രൂപയും, തൊഴിൽ നികുതി ഇനത്തിൽ 25,59 ലക്ഷവും ലഭിക്കാനുണ്ട്.
സർവീസ് സെസ് എണ്ണത്തിൽ 39,80 ലക്ഷം രൂപയും, 3,11 ലക്ഷവും, ലൈസൻസ് ഫീസ് കുടിശിക ഇനത്തിൽ 5,50 ലക്ഷവും, കെട്ടിട വാടക ഇനത്തിൽ 84,25 ലക്ഷം രൂപയും പിരിച്ചെടുക്കാനുള്ളതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
ഇതുമൂലം സർക്കാരിൽ നിന്നും 2024-25 വർഷത്തെ പൊതു വിഭാഗത്തിൽ ലഭിക്കേണ്ട മൂന്നാം ഗഡു തുകയായ 5,15,770 ലക്ഷം നഷ്ടപ്പെട്ടു. തുക ചിലവഴിക്കാത്തതിനാൽ 3.15 കോടി നഷ്ടപ്പെട്ടുവെന്നും ഗുരുതര വീഴ്ചയും ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.