കൊല്ലം: ഭാരതീപുരം അവധൂതാശ്രമം വിവാദത്തിൽ മഠാധിപതി ചിദാനന്ദ ഭാരതിയുടെ ഓർമ്മക്കുറവ് മുതലെടുക്കുന്നുവെന്ന് സ്വാമി നിത്യാനന്ദ ഭാരതി നൂസ് മലയാളത്തോട് പ്രതികരിച്ചു. മഠാധിപതി ചിദാനന്ദ ഭാരതിയുടെ ഓർമ്മക്കുറവ് മുതലെടുക്കുന്നു. ഭാരതീപുരം ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ചിട്ടില്ലെന്നും സ്വാമി നിത്യാനന്ദ ഭാരതി പ്രതികരിച്ചു.
വിഗ്രഹം സമുദ്രത്തിൽ നിമഞ്ജനം ചെയ്തു. മഠാധിപതിയെ നിയന്ത്രിക്കുന്നത് മാഫിയയാണ്. ചിദാനന്ദ ഭാരതിയുടെ ജീവൻ അപകടത്തിലാണ്. മോഷണം പോയ വസ്തുക്കൾ എന്താണെന്ന് വ്യക്തമാക്കണം. ആശ്രമത്തിലെ അമൂല്യ വസ്തുക്കൾ ഓഡിറ്റ് ചെയ്യണം. കോടതി നിയമിച്ച മാനേജർ എവിടെ? മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി മൗനം വെടിയണം. ആശ്രമത്തിലെ വിവാദങ്ങളിൽ ആനന്ദവനം ഭാരതി ഇടപെടണം. ആനന്ദവനം ഭാരതി നിലവിലുയരുന്ന ആക്ഷേപങ്ങളിൽ മറുപടി പറയണം. മന്ത്രി ഗണേഷ് കുമാർ അടിയന്തിരമായി ഇടപെടണമെന്നും സ്വാമി നിത്യാനന്ദ ഭാരതി പറഞ്ഞു.
അവധൂതാശ്രമത്തിലെ കോടികൾ വിലമതിക്കുന്ന സ്വത്ത് വകകളും അമൂല്യ സമ്പത്തും തട്ടിയെടുക്കാൻ സന്യാസിമാർ നീക്കം നടത്തുന്നതായ് മഠാധിപതി ചിദാനന്ദ ഭാരതി കഴിഞ്ഞ പ്രതികരിച്ചിരുന്നു. മഠാധിപതി സ്ഥാനം കൈയ്യടക്കാൻ തന്നെ കാൻസർ രോഗിയായി ചിത്രീകരിച്ച് മാസങ്ങളോളം പൂട്ടിയിട്ടുവെന്നും മഠാധിപതി പറഞ്ഞു. സന്യാസിമാരായ രാമാനന്ദ ഭാരതി, നിത്യാനന്ദ എന്നിവരാണ് ഇതിന് പിന്നിലെന്നായിരുന്നു മഠാധിപതിയുടെ ആരോപണം.