KERALA

പള്ളിപ്പെരുന്നാളിനിടെ ഗാനമേളയിൽ അയ്യപ്പഗാനം; തടയാനെത്തിയയാളെ കൈകാര്യം ചെയ്ത് നാട്ടുകാരും പള്ളിക്കമ്മറ്റിയും

സംഭവത്തിൻ്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ക്രിസ്തീയ ദേവാലയത്തിലെ ഗാനമേളയിൽ അയ്യപ്പ ഗാനം തടസ്സപ്പെടുത്താൻ ശ്രമം നടത്തിയയാളെ ഇറക്കിവിട്ട് പള്ളിക്കമ്മറ്റി. കോട്ടയം പാലാ കിഴപ്പറയാർ പള്ളിയിലാണ് സംഭവം. ഗാനമേളയ്ക്കിടെ അയ്യപ്പ ഭക്തി ഗാനം പാടിയതിന് ഇയാൾ സ്റ്റേജിൽ കയറി പാട്ട് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെ സ്റ്റേജിൽ കയറി വർഗീയ പരാമർശം നടത്തിയ ആളെ നാട്ടുകാർ കയ്യേറ്റം ചെയ്തു. സംഭവത്തിൻ്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ നൂറാം വാർഷിക പെരുന്നാളിലെ ഗാനമേളയിലായിരുന്നു സംഭവം. 'പള്ളിക്കെട്ട് ശബരിമലയ്ക്ക് ' എന്ന ഗാനമാണ് തടസ്സപ്പെടുത്താൻ നോക്കിയത്.

സംഭവത്തിന് പിന്നാലെ പള്ളിക്കമ്മറ്റിയുടേയും നാട്ടുകാരുടെയും ആവശ്യത്തെ തുടർന്ന് പമ്പാ ഗണപതി അടക്കമുള്ള 5 അയ്യപ്പഭക്തിഗാനങ്ങൾ വീണ്ടും ആലപിച്ചു. ആലപ്പുഴ റെയ്ബാൻ ട്രൂപ്പിൻ്റേതായിരുന്നു ഗാനമേള.

SCROLL FOR NEXT