ബെവ്കോ 
KERALA

ബെവ്കോ പ്രീമിയം ഔട്ട് ലെറ്റിൽ പണമിടപാടും നടത്താം: വിവാദ ഡിജിറ്റൽ പേയ്മെൻ്റ് ഉത്തരവ് പിൻവലിച്ചു

ജീവനക്കാരും ഉപഭോക്താക്കളും പ്രതിഷേധം അറിയിച്ചതോടെയാണ് തീരുമാനം പിൻവലിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ബെവ്‌കോ പ്രീമിയം ഔട്ട് ലെറ്റുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് മാത്രമേ അനുവദിക്കൂവെന്ന വിവാദ ഉത്തരവ് പിൻവലിച്ച് ബെവ്‌കോ. ഔട്ട് ലെറ്റുകളിൽ ഇനി മുതൽ പണമിടപാടും നടത്താം. പൂർണമായും ഡിജിറ്റൽ ഇടപാടുകൾ മാത്രമാക്കിയതിൽ ജീവനക്കാരും ഉപഭോക്താക്കളും പ്രതിഷേധം അറിയിച്ചതോടെയാണ് തീരുമാനം പിൻവലിച്ചത്.

പണത്തിന് പകരം ഡിജിറ്റൽ പേയ്മെൻ്റും (ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്) യുപിഐയും ഉപയോഗിക്കണമെന്നായിരുന്നു ബെവ്കോ അറിയിപ്പ്. ഉപഭോക്താക്കളുടെ അറിവിനായി കൗണ്ടറുകളിൽ ഹിന്ദി ഉൾപ്പെടെ ഉള്ള ഭാഷകളിൽ പ്രത്യേക ബോർഡും സ്ഥാപിച്ചിരുന്നു.

ക്യാഷ് ലെസ് ഇടപാടുകൾക്ക് ഉപഭോക്താക്കളെ പ്രേരിപ്പിക്കുക, ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കുന്നത് വഴിയുള്ള സമയലാഭം എന്നിവ മുന്നിൽ കണ്ടാണ് ബെവ്കോ ഡിജിറ്റൽ പേയ്‌മെന്റ് മാത്രം മതിയെന്ന ഉത്തരവിറക്കിയത്.

SCROLL FOR NEXT