സൈക്കിളിൽ നിന്ന് വീണ് അന്യസംസ്ഥാന യുവതി മരിച്ചു Source: News Malayalam
KERALA

ആലപ്പുഴയിൽ സൈക്കിളിൽ നിന്ന് വീണ് അന്യസംസ്ഥാന യുവതി മരിച്ചു

ബീഹാർ സ്വദേശി സൈറ ഹാത്തൂനാണ് സൈക്കിളിൽ നിന്ന് വീണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: സൈക്കിളിൽ നിന്ന് വീണ് ഇതര സംസ്ഥാന യുവതി മരിച്ചു. ബീഹാർ സ്വദേശി സൈറ ഹാത്തൂൻ (30)നാണ് മരിച്ചത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്.

മൂന്ന് പെൺ കുഞ്ഞുങ്ങളാണ് ഇവർക്കുള്ളത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണം എന്നാണ് ഇവരുടെ ആഗ്രഹം. ജലവിതരണ ലോറിയിലെ ഡ്രൈവറാണ് ഭർത്താവ്. ആറു വർഷത്തോളമായി കേരളത്തിൽ താമസിക്കുന്ന കുടുംബമാണിത്.

SCROLL FOR NEXT