അപകടത്തിനിടയാക്കിയ ബസ്, ജനങ്ങളുടെ പ്രതിഷേധം Source: News Malayalam 24x7
KERALA

ബസുകളുടെ മത്സരയോട്ടം; പേരാമ്പ്രയിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോകുകയായിരുന്ന ഒമേഗാ ബസ് ആണ് ബൈക്ക് യാത്രികനെ ഇടിച്ചത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ബസുകളുടെ മത്സരയോട്ടത്തെ തുടർന്ന് ബൈക്ക് യാത്രികൻ മരിച്ചു. മരുതോങ്കര സ്വദേശി അബ്ദുൽ ജവാദ് (19)ആണ് മരിച്ചത്.

കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോകുകയായിരുന്ന ഒമേഗാ ബസ് ആണ് ബൈക്ക് യാത്രികനെ ഇടിച്ചത്. റോഡിൽ വാഹനങ്ങൾ തടഞ്ഞുവെച്ച് നാട്ടുകാർ പ്രതിഷേധിച്ചു.

കോഴിക്കോട് രാമനാട്ടുകരയിലും ബസപകടം റിപ്പോർട്ട് ചെയ്തു. റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് ബാങ്ക് ജീവനക്കാരൻ മരിച്ചു. കുറ്റൂളങ്ങാടിയിൽ കൊയ്യപ്പുറത്ത് കുമ്പിയാലത്ത് ഗംഗാധര പണിക്കരാണ് മരിച്ചത്. പന്തീരാങ്കാവ് ബൈപാസിൽ അഴിഞ്ഞിലം തളി മഹാവിഷ്‌‌ണു ക്ഷേത്രത്തിനടുത്ത് റോഡ് മുറിച്ചു കടക്കുമ്പോൾ പാലക്കാട്ടേക്ക് പോകുന്ന ബസ് ഇടിച്ചാണ് അപകടമുണ്ടായത്.

SCROLL FOR NEXT