ബിനീഷ് കൊടിയേരി, പി.കെ. ഫിറോസ് Source: Facebook
KERALA

അന്ന് കോടിയേരി രാജി വെയ്ക്കണമെന്ന് ഫിറോസ് പറഞ്ഞിരുന്നു; വീഡിയോ പങ്കുവെച്ച് ബിനീഷ് കോടിയേരി

വീഡിയോയിൽ ബിനീഷിൻ്റെ ലഹരിക്കേസുമായി ബന്ധപ്പെട്ട് കൊടിയേരി ബാലകൃഷ്ണൻ രാജി വെയ്ക്കണമെന്ന് ഫിറോസ് പറഞ്ഞതായി കാണാം

Author : ന്യൂസ് ഡെസ്ക്

യൂത്ത് ലീഗ് നേതാവ് പി. കെ. ഫിറോസിൻ്റെ വാദങ്ങൾ പൊളിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി ബിനീഷ് കോടിയേരി. ബിനീഷിനെതിരായ ലഹരിക്കേസിൽ കോടിയേരി ബാലകൃഷ്ണനെതിരെ നിലപാട് സ്വീകരിച്ചില്ലെന്ന വാദം തള്ളുന്നതാണ് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബിനീഷ് പങ്കുവെച്ച വീഡിയോയിൽ ഫിറോസ്, കോടിയേരി ബാലകൃഷ്ണൻ രാജി വെയ്ക്കണമെന്ന് പറഞ്ഞതായി കാണാം.

"പ്രിയപ്പെട്ട പി. കെ. ഫിറോസ്, വീണ്ടും വീണ്ടും പ്രിയ സഖാക്കൾ താങ്കളുടെ മുൻകാല നിലപാടുകൾ എന്നെ ഇങ്ങനെ ഓർമിപ്പിക്കുന്നു. സഖാക്കൾ അവരുടെ എല്ലാമെല്ലാമായ കോടിയേരിയോടുള്ള അവരുടെ സ്നേഹം പ്രകടിപ്പിച്ചു കൊണ്ടേയിരിക്കുന്നു," ഇങ്ങനെ കുറിച്ചായിരുന്നു ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചത്.

ബിനീഷിൻ്റെ ലഹരിക്കേസുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണൻ രാജി വെക്കണമെന്ന് പറഞ്ഞ ഫിറോസിൻ്റെ മുൻ നിലപാടിനെ മാധ്യമപ്രവർത്തക ചോദ്യം ചെയ്യുന്നതായി വീഡിയോയിൽ കാണാം. മകൻ ചെയ്ത തെറ്റിന് അച്ഛൻ രാജി വെയ്ക്കണമെന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞോ എന്ന ഫിറോസിൻ്റെ ചോദ്യവും വീഡിയോയിലുണ്ട്. എന്നാൽ മറ്റൊരു വീഡിയോയിൽ കേസുമായി ബന്ധപ്പെട്ട് അന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രാജിവെയ്ക്കണമെന്ന് ഫിറോസ് പറയുന്നതായി കാണാം.

ലഹരിക്കേസിൽ പി. കെ. ഫിറോസിൻ്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ബിനീഷ് കോടിയേരി വൈകാരികമായ കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. മയക്കുമരുന്ന് കച്ചവടക്കാരൻ്റെ അച്ഛൻ എന്ന വിളി സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ചാർത്തി കൊടുത്തത് ലീഗ് നേതാവ് പി. കെ. ഫിറോസ് അടങ്ങുന്ന കൂട്ടമാണെന്നായിരുന്നു ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചത്. ഒരു വർഷം ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നു. രോഗാതുരനായ അച്ഛനെ ജയിലിൽ കിടന്നതോടെ പരിചരിക്കാൻ സാധിച്ചില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു. കുഴികുഴിക്കുന്നവർ അതിൽ വീഴും കല്ലു ഉരുട്ടുന്നവൻ്റെ മേൽ അത് തിരിഞ്ഞുരുളും എന്ന ബൈബിൾ വാചകമോർപ്പിച്ചുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ് ബിനീഷ് കോടിയേരി അവസാനിപ്പിച്ചത്.

SCROLL FOR NEXT