ആക്രമിക്കപ്പെട്ട കുട്ടികൾ Source: News Malayalam 24x7
KERALA

സിപിഐഎം എന്നെഴുതിയ ഡ്രമ്മുമായി ക്രിസ്മസ് കരോൾ; പാലക്കാട് കുട്ടികളുടെ സംഘത്തിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കരോളിന് ഉപയോഗിച്ചിരുന്ന ഡ്രമ്മിൽ സിപിഐഎം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: പുതുശേരിയിൽ കരോൾ സംഘത്തിന് നേരെ ബിജെപി പ്രവർത്തകൻ്റെ ആക്രമണം. കുട്ടികളടങ്ങിയ സംഘത്തിന് നേരെയാണ് ബിജെപി പ്രവർത്തകൻ്റെ ആക്രമണം. സംഭവത്തിൽ കാളാണ്ടിത്തറ സ്വദേശി അശ്വിൻരാജിനെ പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. കരോളിന് ഉപയോഗിച്ചിരുന്ന ഡ്രമ്മിൽ സിപിഐഎം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം.

ഇന്നലെ രാത്രിയാണ് ബിജെപി പ്രവർത്തകൻ പുതുശേരിയിൽ വെച്ച് പ്രതി കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തെ ആക്രമിച്ചത്. കുട്ടികൾ വീടുകൾ കയറി ഇറങ്ങുന്നതിനിടെ ബിജെപി പ്രവർത്തകർ തടഞ്ഞു നിർത്തി. എന്തിനാണ് സിപിഐഎം എന്ന് എഴുതി വച്ചിരിക്കുന്നത് എന്ന് ചോദിച്ച ശേഷം, ബാൻ്റ് ഉപകരണങ്ങളെല്ലാം തല്ലി തകർക്കുകയായിരുന്നു. സംഘത്തെ ആക്രമിക്കുകയും ചെയ്തു.

ഡ്രമ്മിൽ സിപിഐഎം എന്നെഴുതിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. സിപിഐഎം പുതുശേരി ഏരിയാ കമ്മിറ്റിയുടെ ഡ്രമ്മാണ് കരോൾ സംഘം ഉപയോഗിച്ചിരുന്നത്. ആക്രമണത്തിൽ കാളാണ്ടിത്തറ സ്വദേശി അശ്വിൻരാജിനെ പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതി കൂടിയാണ് അശ്വിൻ രാജ്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.

SCROLL FOR NEXT